ബംഗളൂരു: സീരിയൽ നടിയെ സുഹൃത്തിന്റെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അവനു മത്തു ഷരവാണി കന്നഡ സീരിയൽ താരം ശ്രുതിയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് ശ്രീകാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രുതിയുടെ ഭർത്താവും ബിസിനസുകാരനുമായ ഉമേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ശ്രുതിയുടെ മരണത്തിൽ ശ്രീകാന്തിന് പങ്കുണ്ടെന്ന് ഭർത്താവ് ആരോപിച്ചു.

കച്ചോഹള്ളിക്ക് സമീപത്തെ മദനയാകനഹളളിയിലെ വീട്ടിലാണ് ശ്രുതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രുതിയും ശ്രീകാന്തും ദീർഘ നാളായി സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച ശ്രീകാന്തിന്റെ വീട്ടിൽ നടന്ന പാർട്ടിക്കിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ശ്രുതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.

Loading...

മുറികളിലൊന്നിൽ വിശ്രമിച്ചിരുന്ന ശ്രുതി ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് ശ്രീകാന്ത് നടത്തിയ പരിശോധനയിലാണ് ശ്രുതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.