നടന്‍ വരുണ്‍ തേജിന് കൊവിഡ് സ്ഥിരീകരിച്ചു

തെലുങ്ക് താരം വരുണ്‍ തേജിന് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ രാം ചരണിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധു കൂടിയായ വരുണ്‍ തേജിനും കൊവിഡ് സ്ഥിരീകരിച്ചത്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയുണ്ടായത്.

രാംചരണുമൊത്ത് ക്രിസ്മസ് ആഘോഷിച്ച സംഘത്തില്‍ വരുണുമുണ്ടായിരുന്നു. നേരിയ തോതില്‍ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും വരുണ്‍ സോഷ്യല്‍മീഡിയയില്‍ കുറിക്കുകയുണ്ടായി. ഇപ്പോള്‍ രാംചരണും വരുണും ക്വാറന്റൈനില്‍ കഴിയുകയാണ്.

Loading...