വെറ്റിനറി ഡോക്ടറുടെ ജീവനെടുത്ത കേസിലെ പ്രതികളുടെ ജീവന്‍ പോലീസെടുത്തു

ഹൈദരാബാദ്: രാജ്യത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു ഹൈദരാബാദില്‍ നാല് പേര്‍ ചേര്‍ന്ന് യുവ വെറ്റിനറി ഡോക്ടറുടെ ജീവനെടുത്തത്. സംഭവത്തില്‍ പ്രതികളായ നാല് പേരെയും പോലീസ് പിടികൂടിയിരുന്നു. ഇപ്പോള്‍ ഈ നാല് പേരുടെയും ജീവന്‍ പോലീസ് തന്നെയെടുത്തെന്നാണ് പുറത്തെത്തുന്ന വിവരം.

ഹൈദരാബാദ് പോലീസാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ഇവര്‍ ഏറ്റുമുട്ടലില്‍ നാല് പേര്‍ക്കും ജീവന്‍ നഷ്ടപ്പെടുകായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കിയത്.

Loading...

26 വയസ്സുള്ള വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഷാദ്‌നഗറില്‍ കാണപ്പെട്ടത്. സംഭവത്തില്‍ പ്രതികളായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവര്‍ക്കാണ് പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടു. ഇവര്‍ ലോറി തൊഴിലാളികളാണ്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്.

സംഭവ സ്ഥലത്ത് തെളിവെടിപ്പിന് എത്തിച്ചപ്പോളാണ് ഇതുണ്ടായത്. പ്രതികളായ നാലുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്.

വെറ്ററിനറി ഡോക്ടറായ യുവതിയെ ബുധനാഴ്ച രാത്രിയോടെയാണ് നാലംഗ സംഘം മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ ഹൈദരാബാദ് ബെംഗളൂരു ദേശീയ പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രിയങ്കയുടെ സ്‌കൂട്ടറിന്റെ ടയര്‍ പഞ്ചറായിരുന്നു. സ്‌കൂട്ടര്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് എത്തിയ സംഘം യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നു.