യുഎഇയില്‍ ഇന്ന് ചൂടുള്ള കാലാവസ്ഥ

യുഎഇയില്‍ ഇന്ന് ചൂടുള്ള കാലാവസ്ഥ ആയിരിക്കുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അധികൃതര്‍ അറിയിച്ചു. എന്നാല്‍ താപനില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുബൈയിലെ കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കും.

അബുദാബിയില്‍ കൂടിയ താപനില 45 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. അന്തരീക്ഷ ഈര്‍പ്പം ഉയരും. ഇത് 20 ശതമാനം മുതല്‍ 80 ശതമാനം വരെ ഉയരാനാണ് സാധ്യത. നേരിയ തോതില്‍ കാറ്റും വീശുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Loading...