ക്ഷേത്ര പൂജാരിയെ ജീവനോടെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവം, പ്രതികളെ പിടിക്കാതെ സംസ്‌കരിക്കില്ലെന്ന് കുടുംബം

ജയ്പൂര്‍: രാജ്യത്തെ ഞെട്ടിച്ച ക്ഷേത്രപൂജാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നു. രാജസ്ഥാനിലായിരുന്നു ഞെട്ടിച്ച സംഭവം നടന്നത്. ക്ഷേത്രത്തിന്റെ ഭൂമി കൈയ്യേറ്റത്തെ ചെറുത്തതിന്റെ പേരിലായിരുന്നു പൂജാരിയെ ജീവനോടെ പെട്രോളൊഴിച്ച കത്തിച്ചത്.തലസ്ഥാന നഗരിയില്‍ നിന്നും ഏകദേശം 177 കിലോമീറ്റര്‍ ദൂരത്തുള്ള കരവഌ ജില്ലയിലാണ് സംഭവം. ജില്ലയിലെ ഒരു ഗ്രാമത്തിലെ രാധാകൃഷ്ണ ക്ഷേത്രത്തിന്റെ പൂജാരിയായ ബാബുലാല്‍ വൈഷ്ണവിനെയാണ് ക്രൂരമായി വധിച്ചത്.

ആറോളം പേര്‍ അടങ്ങുന്ന സംഘമാണ് തന്നെ പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചതെന്ന് കൊല്ലപ്പെട്ട പൂജാരി ബാബു ലാല്‍ മരണ മൊഴിയായി പോലീസിനോട് പറയുകയായിരുന്നു. സംഭവത്തിനെതിരെ കനത്ത പ്രതിഷേധമാണ് രാജ്യത്തു ഉയരുന്നത്. രാജ്യത്തെ എല്ലാ സംഭവത്തിലും ഇടപെടുന്ന രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ ഉടനെത്തണമെന്ന് മുന്‍ കേന്ദ്രമന്ത്രി. രാജസ്ഥാനിലെ ക്ഷേത്ര പൂജാരിയെ മതമൗലികവാദികള്‍ തീകൊളുത്തിക്കൊന്ന സംഭവത്തിലാണ് ബി.ജെ.പി നേതാവ് രാജ്യവർദ്ധൻ റാത്തോഡിന്റെ പ്രതികരണം.

Loading...

ക്ഷേത്രം പൂജാരിക്ക് താമസിക്കുന്നതിനായി കെട്ടിടം നിര്‍മിക്കാന്‍ ആരംഭിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം. ബാബു ലാല്‍ മണ്ണുമാന്തി ഉപയോഗിച്ച്‌ കെട്ടിട നിര്‍മാണത്തിനുള്ള സ്ഥലം നികത്താന്‍ ആരംഭിച്ചു. ഇതോടെ ചിലര്‍ ഇതിനെ എതിര്‍ത്ത് രംഗത്തെത്തി . നികത്തിയ ഭൂമി തങ്ങളുടെതാണെന്ന് അവകാശപ്പെട്ടാണ് അവര്‍ എതിര്‍ത്തത്. തര്‍ക്കം ആരംഭിച്ചതോടെ ഗ്രാമത്തിലെ പൗരപ്രമുഖര്‍ ഇടപെട്ട് ക്ഷേത്ര ഭൂമി ക്ഷേത്രത്തിന്റെതാണെന്ന് കണ്ടെത്തി പൂജാരിക്ക് നല്‍കാന്‍ ധാരണയായി.

എന്നാല്‍ ഇത് പരിഗണിക്കാതെ ക്ഷേത്ര ഭൂമിയില്‍ എത്തിയ ആറംഗ സംഘം സ്ഥലത്ത് കുടിലുകള്‍ കെട്ടി. ഇത് ചോദ്യം ചെയ്തതിനാണ് ക്ഷേത്രം പൂജാരി ബാബുലാലിനെ ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച്‌ കത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പൂജാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.