ശബരിമലയിൽ ക്ഷുഭിതനായ തീർത്ഥാടകൻ തേങ്ങ കൊണ്ട് തലയ്ക്കെറിഞ്ഞു; ജീവനക്കാരന് പരിക്ക്

പമ്പ: ശഭരിമലയിൽ ജീവനക്കാരന്റെ തലയ്ക്ക് തേങ്ങയെറിഞ്ഞ് പരിക്കേൽപ്പിച്ച തീർത്ഥാടകൻ പിടിയിൽ. താൽക്കാലിക ജീവനക്കാരന്റെ തല്ക്കാണ് പരിക്കേറ്റത്. കോഴിക്കോട് ഉള്ളേരി സ്വദേശി ബിനീഷിനാണ് പരിക്കേറ്റത്. തേങ്ങ എറിഞ്ഞ തീർത്ഥാടകനെ പിന്നീട് പമ്പയിൽ നിന്നും പൊലീസ് പിടികൂടുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് നട അടച്ചതിനെ തുടർന്ന് ബിനീഷും മറ്റ് തൊഴിലാളികളും ചേർന്ന് മാളികപ്പുറവും പരിസരവും കഴുകി വൃത്തിയാക്കുകയായിരുന്നു. ഇതിനിടെ ആന്ധ്രയിൽ നിന്നുള്ള ഒരു സംഘം അയ്യപ്പന്മാർ മാളികപ്പുറത്തേക്ക് പോകാൻ ശ്രമിച്ചു. ഇവരെ തടഞ്ഞതോടെ സംഘത്തിൽ ഒരാൾ ബിനീഷിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് എറിയുക ആയിരുന്നു.