വരാന്‍ പോകുന്നത് പത്ത് വര്‍ഷം നീളുന്ന സാമ്പത്തിക മാന്ദ്യം, മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ലോകത്തെ കാത്തിരിക്കുന്നത് പത്ത് വര്‍ഷം നീളുന്ന സാമ്പത്തിക മാന്ദ്യം എന്ന് പ്രവചനം. സൈബീരിയയിലെ മഞ്ഞ് മലകള്‍ ഉരുകിയാല്‍ സംഭവിക്കാന്‍ പോകുന്നത് വലിയ ആഗോള ദുരന്തം ആയിരിക്കുമെന്നും സാമ്പത്തിക ശാസ്ത്രജ്ഞന്‍ നോറിയല്‍ റുബീനിയ വ്യക്തമാക്കുന്നു. യു എസും ചൈനയും തമ്മില്‍ വിവിധ രംഗങ്ങളില്‍ പരോക്ഷമായ യുദ്ധം ഉണ്ടാകും. വന്‍ തോതില്‍ തൊഴില്‍ നഷ്ടങ്ങള്‍ ഉണ്ടാകും, വരുമാനം വന്‍ തോതില്‍ ഇടിയുമെന്നും അദ്ദേഹം പറയുന്നു. നേരത്തെ 2008ലെ സാമ്പത്തിക മാന്ദ്യം ഇദ്ദേഹം പ്രഖ്യാപിച്ചികുന്നു.

2008ല്‍ ഉണ്ടായ സാമ്പത്തിക തകര്‍ച്ചയ്ക്ക് ശേഷം പത്ത് വര്‍ഷത്തെ ശ്രമത്തിന് ഒടുവിലാണ് 22 ദശലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചത്. കോവിഡ് വ്യാപനം തുടങ്ങി രണ്ട് മാസത്തിനുള്ളില്‍ തന്നെ 30 ദശലക്ഷം പേരുടെ തൊഴില്‍ നഷ്ടപ്പെട്ടെന്ന് റുബീനി പറയുന്നു. വരും കാലങ്ങളില്‍ പല രാജ്യങ്ങളിലും ഭക്ഷണസാധനം വരെ കൊള്ളയടിക്കുന്ന സ്ഥിതി ഉണ്ടാകും. ആവശ്യ സാധനങ്ങള്‍ മാത്രം ജനം വാങ്ങുന്ന സ്ഥിതിയുമുണ്ടാകും. സുഖഭോഗ വസ്തുക്കള്‍ ജനം അകറ്റി നിര്‍ത്തും. വികസിത രാജ്യങ്ങളില്‍ പലതിലും തൊഴിലില്ലായ്മയുണ്ടാകും, വേതനം നിലയ്ക്കും, നഷ്ടപ്പെട്ട ജോലി തിരികെ ലഭിക്കാതെയാകും. മണിക്കൂര്‍ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്ന സ്ഥിതിഗതിയുണ്ടാകും. തൊഴിലാളികള്‍ക്ക് പകരമായി റോബോട്ടുകളും നിര്‍മിത ബുദ്ധിയും ഓട്ടോമേഷനും എന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തും.

Loading...

യുഎസും ചൈനയും തമ്മില്‍ പലകാര്യങ്ങളില്‍ യുദ്ധമുണ്ടാകും. വ്യാപാര, സാങ്കേതിക, ധനകാര്യ, നിക്ഷേപ, ഡേറ്റ, വാര്‍ത്താ വിനിമയ മേഖലകളില്‍ ഇരു രാജ്യങ്ങളും പോരടിക്കും. മറ്റ് പല രാജ്യങ്ങളും ഇരു പക്ഷത്തായി അണി ചേരേണ്ടി വരും. ചൈനയുടെയോ യുഎസിന്റെയോ 5ജി, നിര്‍മിത ബുദ്ധി, റോബട്ടിക്‌സ് എന്നിവ പല രാജ്യങ്ങളും ഉപയോഗിക്കേണ്ടി വരും. ചൈനയുടെ 5ജി ചിപ്പുള്ള സാധനങ്ങള്‍ യുഎസ് ഉടന്‍ വിലക്കും.