പത്തു വയസുകാരിയുടെ പ്രസവം; പോലീസുകാരെ കുഴക്കിയത് ഇങ്ങനെ

ബലാല്‍സംഗത്തിന് ഇരയായി പത്തു വയസുകാരി പ്രസവിച്ചത് അമ്മാവന്റെ കുഞ്ഞിനെ. തനിയ്ക്ക് ജനിച്ചത് മൂത്ത അമ്മാവന്റെ കുഞ്ഞ് എന്നായിരുന്നു പെണ്‍കുട്ടി പറഞ്ഞത്. എന്നാല്‍ കുഞ്ഞിന്റെ പിതൃത്വം അമ്മാവന്‍ നിരസിച്ചു. ഇതോടെ ധര്‍മ്മ സങ്കടത്തിലായ വീട്ടുകാര്‍ ഡിഎന്‍എ ടെസ്റ്റിനെ ആശ്രയിച്ചു. ഇതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ മറനീക്കി പുറത്തുവന്നത്. രണ്ട് അമ്മാവന്മാരേയും പീഡനത്തിന് പോലീസ് അറസ്റ്റ് ചെയ്തു.

മൂത്ത അമ്മാവന്‍ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴാണ് നവജാതശിശുവിന്റെ ഡിഎന്‍എ പരിശോധന നടത്തി ഇളയ അമ്മാവനെ തിരിച്ചറിഞ്ഞത്. താന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന് മൂത്ത അമ്മാവന്‍ പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് ഇളയ അമ്മാവനും കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു എന്ന സത്യം പുറത്തുവന്നത്.

Loading...

പിതാവിനെ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനയായിരുന്നു ഇളയ അമ്മാവനെ കുടുക്കിയത്. ഡിഎന്‍എ പരിശോധനയില്‍ മൂത്ത അമ്മാവന്റെ സാമ്പിളുമായി യോജിക്കാതെ വന്നതോടെ സംശയമുള്ള ഇളയ അമ്മാവനെ പരിശോധന നടത്തുകയായിരുന്നു. ഈ സാമ്പിള്‍ യോജിക്കുകയും ചെയ്തു. ശക്തമായ വയറു വേദനയെ തുടര്‍ന്ന കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ ഗര്‍ഭഛിദ്രത്തിന്റെ സാധ്യതകള്‍ തേടിയിരുന്നെങ്കിലും പ്രാദേശിക കോടതി അംഗീകരിച്ചില്ല.