ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പേരുമാറ്റം, ഇനി തലപ്പത്ത് മസൂദ് അസറിന് പകരം സഹോദരന്‍

ന്യൂഡല്‍ഹി : പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പേരുമാറ്റം. ‘മജ്‌ലിസ് വുരാസ ഇ ഷഹുദാ ജമ്മു വാ കശ്മീര്‍’ എന്നാണ് പുതിയ പേര്. ‘ജമ്മുകശ്മീരിലെ രക്തസാക്ഷികളുടെ പിന്തുടര്‍ച്ചക്കാരുടെ സംഗമം’ എന്നാണ് പേരിന്റെ അര്‍ത്ഥം. ആഗോള നിരീക്ഷണങ്ങളില്‍ നിന്നും ഒഴിവാകാനാണ് പുതിയ പേരിലുള്ള ഈ പ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ട്.

ബലാകോട്ടിലെ ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണവും ജെയ്‌ഷെ തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതും ഈ സംഘടന പ്രവര്‍ത്തന രഹിതമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മേഖലയില്‍ ഭീകര ക്യാമ്പുകള്‍ തിരിച്ചു വന്നതായി ഇന്ത്യന്‍ സൈനീക തലവന്‍ ബിപിന്‍ റാവത്ത് പി.ടി.ഐയോട് പ്രതികരിച്ചു.

Loading...

പേരു മാറ്റിയ ഗ്രൂപ്പിന് പഴയ ജെയ്‌ഷെയുടെ പതാകയിലെ അല്‍ ഇസ്ലാം എന്നെഴുതിയത് മാറ്റി അല്‍ ജിഹാദ് എന്നാക്കിയിട്ടുണ്ട്. ജെയ്‌ഷെ തലവന്‍ മസൂദ് അസര്‍ അസുഖബാധിതനായതിനാല്‍ ഇദ്ദേഹത്തിന്റെ ഇളയ സഹോദരനാണ് ഇപ്പോള്‍ ഭീകര സംഘടനയുടെ തലപ്പത്തുള്ളത്.