ആവിക്കല്‍ സമരം; പിന്നില്‍ തീവ്രവാദ സംഘടനകളാണെന്ന് തെളിഞ്ഞു- പി മോഹനന്‍

കോഴിക്കോട്/ ആവിക്കലിലെ സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദ സംഘടനകളാണെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. രാജ്യദ്രോഹ കുറ്റം ചെയ്യുന്ന സംഘടനകള്‍ അടക്കം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ആവിക്കലില്‍ നിന്ന് കഴിഞ്ഞ ദിവസം മാവോയിസ്റ്റ് ബന്ധം ഉള്ളവരെ പോലീസ് പിടിച്ചത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറയുന്നു.

മാവോയിസ്റ്റുകള്‍ രാജ്യത്ത് ശിഥിലമായി വരുകയാണ് അത്തരമൊരു സമയത്ത് ഇസ്ലാമിസ്റ്റ് വിപ്ലവത്തിലാണ് പ്രതീക്ഷയെന്ന് നേരത്തെ മാവോയിസ്റ്റ് നേതാവായ ഗണപതി പറഞ്ഞിരുന്നു. ഇത്തരം തീവ്രവാദികളുടെ പിന്തുണയോടെ നടക്കുന്ന സമരം വലിയ ഗൗരവമേറിയ വിഷയമാണെന്നും പി മോഹനന്‍ പറയുന്നു.

Loading...

മാലിന്യ സംസ്‌കരണം നാടിന്റെ ആവശ്യമാണ്. ഇതിനെ എതിര്‍ത്ത് തീവ്രവാദികളും മാവോയിസ്റ്റുകളും ചേര്‍ന്ന് പ്രവര്‍ത്തുക്കുമ്പോള്‍ യുഡിഎഫ് അവരുടെ കൂടെയാണോ പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമരത്തിന് പിന്തുണ നല്‍കിയ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് പോലീസ് പറയുന്നു.പാണ്ടിക്കാട് സ്വദേശി സിപി നഹാസ്, നിലമ്പൂര്‍ സ്വദേശി ഷനീര്‍, കക്കോടി സ്വദേശി ഭഗത്ദിന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.