തീവ്രവാദികള്‍ കടല്‍മാര്‍ഗം എത്താന്‍ സാധ്യത; തൃശ്ശൂരില്‍ കടലോരത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

തൃശൂര്‍ ജില്ലയിലെ കടലോരങ്ങളില്‍ സുരക്ഷ ശക്തമാക്കി. ശ്രീലങ്കയില്‍ നിന്നുള്ള തീവ്രവാദികള്‍ കടല്‍മാര്‍ഗം നുഴഞ്ഞു കയറുമെന്നുള്ള ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംശയകരമായ സാഹചര്യത്തില്‍ പതിനഞ്ചോളം ഐ.എസ്. പ്രവര്‍ത്തകര്‍ ലക്ഷദ്വീപ്, മിനിക്കോയി എന്നിവ ലക്ഷ്യമിട്ട് വെള്ള നിറത്തിലുള്ള ബോട്ടില്‍ പുറപ്പെട്ടിട്ടുള്ളതായും ഇവര്‍ കേരള തീരത്ത് കയറാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്താനുമാണ് സന്ദേശം.ഇതേ തുടര്‍ന്ന് കടലിലും കരയിലും പട്രോളിങ് ശക്തിപ്പെടുത്തി.

Loading...

ചാവക്കാട് വരെയുള്ള വാര്‍ഡ് കടലോര ജാഗ്രതാ സമിതിക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും അതീവ ജാഗ്രതാ നിര്‍ദേശവും നല്‍കി.