പുൽവാമയിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന

ജമ്മുകശ്മീരിൽ വീണ്ടും ഏറ്റമുട്ടൽ. പുൽവാമയിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. മൂന്ന് ഭീകരരെയാണ് സൈന്യം വധിച്ചത്. ഇവർ ലഷ്കർ ഇ തോയിബ പ്രവർത്തകരാണെന്നാണ് സൈനിക വൃത്തങ്ങൾ അറിയിച്ചത്.

അതേസമയം പുൽവാമയിലെ പാഹൂവിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. പുൽവാമ ജില്ലാ പൊലീസ് നൽകിയ വിവരം അനുസരിച്ചാണ് സുരക്ഷാസേന പിഹുവിലെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കശ്മീർ താഴ്‌വരയിലുണ്ടായ മൂന്നാമത്തെ ഏറ്റുമുട്ടലാണിത്.

Loading...