കാര്‍ ഓട്ടോ പൈലറ്റ് മോഡിലിട്ട് ലൈംഗികബന്ധം, ടെസ്ല വീണ്ടും വിവാദത്തില്‍

Loading...

പുതിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ് ടെസ്ല. ടെസ്ല മോഡല്‍ X കാറില്‍ പോണ്‍ നടി ടെയ്‌ലര്‍ ജാക്‌സണ്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യം ചിത്രീകരിച്ച സംഭവത്തില്‍ കാറും ഉടമ ഇലോണ്‍ മസ്‌കും വിവാദത്തിലായി. ടെസ്ല കാര്‍ ഓട്ടോ പൈലറ്റ് മോഡിലിട്ടാണ് വീഡിയോ ചിത്രീകരിച്ചത്. ടെയ്‌ലര്‍ ജാക്‌സണിന്റെ ഈ പ്രവൃത്തിക്കെതിരെ വലിയ വിമര്‍ശനങ്ങളും വന്നു. ടെസ്ലയുടെ ഓട്ടോപൈലറ്റ് മോഡും ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിമര്‍ശന വിധേയമാവുന്നുണ്ട്.

ടെയ്‌ലര്‍ ജാക്‌സണ്‍ ഒരു പോണ്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോ അതിവേഗം സൈറ്റില്‍ വൈറലായി മാറി. കഴിഞ്ഞ ഒരാഴ്ചയായി ഈ സൈറ്റില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ടെസ്ല എന്ന വാക്കാണ്. തന്റെ കാമുകനൊപ്പം ചിത്രീകരിച്ച വീഡിയോ ടെയ്‌ലര്‍ ജാക്‌സണ്‍ തന്നെയാണ് പോണ്‍സൈറ്റില്‍ പങ്കുവെച്ചത്. പിന്നാലെ പോണ്‍ സൈറ്റ് സെര്‍ച്ചില്‍ താന്‍ ടെസ്ലയെ ഒന്നാമതാക്കി എന്നും അവര്‍ ട്വീറ്റ് ചെയ്തു.

Loading...

ടെസ്ല കാറിന്റെ ഓട്ടോ പൈലറ്റ് മോഡ് കാരണം നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു പ്രവൃത്തി എന്നത് ടെസ്ലയെ പ്രതിസന്ധിയിലാക്കി. നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യയില്‍ കാര്‍ തനിയെ ഓടുന്ന സംവിധാനമാണ് ടെസ്ല കാറിലെ ഓട്ടോ പൈലറ്റ് മോഡ്. ഇത് നടി ദുരുപയോഗം ചെയ്യുകയായിരുന്നു.