ടെക്‌സസ്‌: ഹൈസ്‌കൂള്‍ ഡിപ്ലോമയ്ക്കൊപ്പം ഏഴ്‌ അസോസിയേറ്റ്‌ ഡിഗ്രി കരസ്‌ഥമാക്കിയ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി ജോഷ്വാ നിലവിലുളള അമേരിക്കന്‍ റെക്കോര്‍ഡ്‌ തകര്‍ത്തു. ഡിപ്ലോമയ്ക്കൊപ്പം 4 അസോസിയേറ്റ്‌ ഡിഗ്രി എന്നതായിരുന്നു ഇതുവരെ നിലവിലുളള റിക്കാര്‍ഡ്‌.

ഡാലസിലെ റിച്ച്‌ ലാന്റ്‌ കോളേജില്‍ നിന്നാണ്‌ ലിബറല്‍ സയന്‍സ്‌, കംപ്യൂട്ടര്‍ സയന്‍സ്‌, ഇലക്‌ട്രിക്കല്‍, ബയോമെഡിക്കല്‍, ടെലി കമ്മ്യൂണിക്കേഷന്‍സ്‌, സോഫ്‌റ്റ്‌ വെയര്‍ ആന്റ്‌ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്‌ എന്നീ വിഷയങ്ങളിലാണ്‌ ജോഷ്വാ അസോസിയേറ്റ്‌ ബിരുദം നേടിയത്‌.

Loading...

texaskid2

ഏഴാം ഗ്രേയ്‌ഡില്‍ പഠിക്കുമ്പോള്‍ തന്നെ ജോഷ്വാ കോളേജ്‌ ക്രെഡിറ്റ്‌ ക്ലാസുകള്‍ എടുക്കുവാനാരംഭിച്ചു. റിച്ച്‌ലാന്റ്‌ കോളേജിനു പുറമെ ടെക്‌സാസ്‌ വെര്‍ച്ച്വ ല്‍ സ്‌കൂള്‍ നെറ്റ്‌ വര്‍ക്കില്‍ നിന്നും ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും ജോഷ്വാ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.

ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന മെയ്‌ മാസത്തിനു മുമ്പ്‌ മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ എട്ടാമത്തെ അസോസിയേറ്റ്‌ ഡിഗ്രി എടുക്കുന്നതിനുളള ശ്രമത്തിലാണ്‌ ജോഷ്വാ.

ടെക്‌സാസ്‌ സ്‌റ്റേറ്റ്‌ ലജിസ്ലേച്ചര്‍ ജോഷ്വായെ ആദരിക്കുന്നതിന്‍െറ ഭാഗമായി എച്ച്‌ആര്‍ 480 എന്ന ഒരു ബില്ല്‌ നിയമിക്കുകയുണ്ടായി.

യൂണിവേഴ്സിറ്റി ഓഫ്‌ ടെക്‌സാസ്‌ ഫാസ്‌റ്റ്‌ ട്രാക്ക്‌ പ്രോഗ്രാമിലൂടെ നാല്‌ വര്‍ഷം കൊണ്ട്‌ ബയോമെഡിക്കല്‍ ആന്‍ഡ്‌ മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദാനന്തര ബിരുദം നേടുമെന്ന്‌ ജോഷ്വാ പറഞ്ഞു.

റിച്ചാര്‍ഡ്‌സണിലെ രാജ്‌ ചാരി, മഞ്‌ജുഷ ചാരി എന്ന ദമ്പതിമാരുടെ മകനാണ്‌ അതിസമര്‍ത്ഥനായ ജോഷ്വാ.