ഇതാ ആ സന്തോഷവാര്‍ത്ത; ഗുഹയില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തി

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിയ പതിമൂന്ന് പേരെയും പുറത്തെത്തിച്ചു. മൂന്ന് ദിവസം നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് മുഴുവന്‍ പേരെയും പുറത്തെത്തിച്ചത്. ഇന്ന് മാത്രം അഞ്ച് പേരെ പുറത്തെത്തിച്ചു. കുട്ടികളുടെ പരിശീലകന്‍ ഉള്‍പ്പെടെ അഞ്ച് പേരെയാണ് ഇന്ന് പുറത്തെത്തിച്ചത്. പ്രാദേശിക സമയം പത്ത് മണിക്ക് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ആറ് മണിയോടെയാണ് അവസാനിച്ചത്.

കുട്ടികളുടെ ഫുട്‌ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളാണ് ജൂണ്‍ 23നാണ് കുട്ടികള്‍ ഗുഹയില്‍ പെട്ടത്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും രക്ഷാതേടിയാണ് ഇവര്‍ ഗുഹയില്‍ പ്രവേശിച്ചത്. എന്നാല്‍ ഗുഹയില്‍ വെള്ളം നിറഞ്ഞതോടെ ഇവര്‍ക്ക് പുറത്തുകടക്കാന്‍ കഴിഞ്ഞില്ല. പത്തു ദിവസത്തോളം നീണ്ട തെരച്ചിലിലാണ് കുട്ടികള്‍ ഗുഹയില്‍ ഉണ്ടെന്ന് തന്നെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. മൂന്നു ഘട്ടങ്ങളായാണ് ഇതിനകം രക്ഷാപ്രവര്‍ത്തനം നടന്നത്. ആദ്യഘട്ടത്തില്‍ ഞായറാഴ്ച നാലു കുട്ടികളെ പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു. തിങ്കളാഴ്ചയും നാലു കുട്ടികളെയും പുറത്തെത്തിച്ചു.

ആദ്യ രണ്ട് ഘട്ടങ്ങളെക്കാള്‍ സുദീര്‍ഘമായിരുന്നു മൂന്നാമത്തെ ഘട്ടമെന്ന് ചിയാങ് റായി ഗവര്‍ണര്‍ നരോങ്‌സാക് ഒസാതനകോണ്‍ പറഞ്ഞു. ആദ്യ ദൗത്യം 11 മണിക്കൂറാണ് നീണ്ടുനിന്നത്. 19 മുങ്ങല്‍ വിദഗ്ധരാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്്. വിവിധ മാര്‍ഗങ്ങള്‍ ആലോചിച്ച ശേഷം ബങ്കി ഡൈവിംഗ് മാര്‍ഗത്തിലൂടെയാണ് കുട്ടികളെ പുറത്തെത്തിച്ചത്. മുന്നിലും പിന്നിലുമായി ഓരോ രക്ഷാ പ്രവര്‍ത്തകനും കുട്ടികളെ മധ്യത്തിലുമായാണ് പുറത്തേക്ക് കൊണ്ടുവന്നത്.

Top