ക്വാറന്റൈനില്‍ കഴിയാന്‍ തായ്‌ലന്‍ഡ് രാജാവ് ഒരു ഹോട്ടല്‍ മുഴുവന്‍ ബുക്ക് ചെയ്തു;കൂട്ടിന് 20 പങ്കാളികളും

പ്രമുഖരടക്കം നിരവധി ആള്‍ക്കാരാണ് കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ സ്വയം നിരീക്ഷണത്തില്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് തായ്‌ലന്‍ഡിലെ രാജാവ് ക്വാറന്റൈനില്‍ കഴിയുന്നതിന് ഒരു ഹോട്ടല്‍ മുഴുവന്‍ ബുക്ക് ചെയ്തിരിക്കുന്നത്. ജര്‍മനിയിലെ ഒരു ഹോട്ടലാണ് രാജാവ് സ്വയം ക്വാറന്റൈനില്‍ കഴിയാനായി ബുക്ക് ചെയ്തിരിക്കുന്നത്. മഹാരാജാവ് വജിരലോങ്കോണ്‍ ആണ് ഇത്തരത്തില്‍ അപൂര്‍വമായി ക്വാറന്റൈനില്‍ കഴിയുന്നത്. സഹായത്തിനായി രാജാവ് 20 സ്ത്രീകളെയും ഒപ്പം കൂട്ടിയിട്ടുമുണ്ട്.

കൊറോണ ലോകമെമ്പാടും പര്‍ന്നു പിടിക്കുകയും എല്ലാവരും വീടുകള്‍ക്കുള്ളില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തപ്പോഴാണ് രാജാവ് ഇത്തരത്തില്‍ സ്വയം സമ്പര്‍ക്ക വിലക്ക് തെരഞ്ഞെടുത്തത്.ബവേറിയ സംസ്ഥാനത്തെ ഹോട്ടലിലേയ്ക്കാണ് രാജാവ് മാറിയത്. ഇതിനായി രാജാവ് ഹോട്ടല്‍ മുഴുവന്‍ ബുക്ക് ചെയ്തു. ലോക്ഡൗണ്‍ നിയമങ്ങള്‍ക്കിടയിലും രാജാവിന് താമസിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. 20 സ്ത്രീകള്‍ക്കും ഏതാനും ജോലിക്കാര്‍ക്കും ഒപ്പമാണ് രാജാവ് ക്വാറന്റൈനില്‍ പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Loading...

കുടുതല്‍ ജോലിക്കാരുമായി പോകാനായിരുന്നു രാജാവിന്റെ പദ്ധതിയെന്നും എന്നാല്‍ ഇതില്‍ 119 പേരെ കൊറോണ സംശയത്തെ തുടര്‍ന്ന് ഒഴിവാക്കിയതായും ജർമൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കൊറോണ രാജ്യത്ത് പടർന്നുപിടിക്കുമ്പോൾ രാജാവ് ജര്‍മനിയില്‍ സ്വയം സമ്പര്‍ക്ക വിലക്കില്‍ ഏര്‍പ്പെട്ടെന്ന റിപ്പോർട്ടുകൾ തായ്ലന്റിൽ വലിയ വിമർശനങ്ങൾക്ക് കാരണമായി.വൈ ഡു വി നീഡ് എ കിങ് എന്നത് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്. നിലവില്‍, തായ്‌ലന്‍ഡില്‍ 1,524 കൊറോണ പോസിറ്റീവ് കേസുകളും ഒമ്പത് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.