ഉൾക്കടലിൽ മുങ്ങി തായ്‌ലൻഡ് നാവികസേന കപ്പൽ ; നൂറിലധികം നാവികർഅപകടത്തിൽപ്പെട്ടു

ബാങ്കോക്ക്: തായ്‌ലൻഡ് നാവികസേനയുടെ കപ്പൽ ഉൾക്കടലിൽ മുങ്ങി അപകടം. ഞായറാഴ്ച രാത്രിയിലുണ്ടായ കൊടുങ്കാറ്റിനെ തുടർന്നായിരുന്നു അപകടം. കപ്പലിലുണ്ടായിരുന്ന 33 നാവികരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സൈനികരെ കണ്ടെത്തുന്നതിനായി അപകടം നടന്ന സ്ഥലത്തും സമീപ പ്രദേശങ്ങളിലും യുദ്ധക്കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്.

എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കപ്പൽ മുങ്ങുകയായിരുന്നു. കപ്പലിൽ 106 പേരാണ് ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയിലും ഒറ്റരാത്രികൊണ്ട് 73 പേരെ സുരക്ഷിതമാക്കാൻ സൈന്യത്തിന് കഴിഞ്ഞു. എച്ച്‌ടിഎംഎസ് സുഖോതായ് എന്ന യുദ്ധ കപ്പലാണ് അപകടത്തിൽപ്പെട്ടത്. 33 പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

Loading...

അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് ജീവനക്കാരുടെ നില ഗുരുതരമാണ്. കപ്പലിൽ വെള്ളം കയറിയതിനെ തുടർന്ന് കപ്പലിന്റെ ഹൾ വെള്ളത്തിനടിയിലാകുകയും പവർ റൂം ഷോർട്ട് സർക്യൂട്ടാകുകയും ചെയ്‌തതായാണ് അധികൃതർ പറയുന്നത്. നിലവിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.