താജ് ഹോട്ടൽ വാങ്ങിയത് ലുലു, 8.5 കോടി ഇടനിലക്കാരെ പറ്റിച്ച ശബ്ദ രേഖ

തിരുവനന്തപുരത്തേ താജ് ഹോട്ടൽ കച്ചവടം നടത്തി ഇടനിലക്കാരായ ബ്രോക്കർമാരെ പറ്റിച്ച ലുലു ഗ്രൂപ്പ് മാനേജർ ജോയി എന്നയാൾക്കെതിരെ നിയമ നടപടി ആരംഭിച്ചു. അനിത് റെഡി എന്നയാളിൽ നിന്നും ലുലു ഗ്രൂപ്പായിരുന്നു ഹോട്ടൽ 250 കോടിയോളം രൂപയ്ക്ക് വാങ്ങിയത്. ഇതിൽ 8.5 കോടി രൂപ ഇടനിലക്കാർക്കുള്ള കമ്മീഷൻ നല്കാതെ പറ്റിക്കുകയായിരുന്നു. തുടക്കത്തിലേ പറയട്ടേ, ഇതുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പിന്റെ ഉടമയുടെ പേർ എന്തുകൊണ്ട് പരാമർശിക്കുന്നില്ല എന്ന വിമർശനം ഇൻ ബോക്സിലും, വാർത്തയുടെ കമന്റിലും ഉന്നയിക്കുന്നവർ ഉണ്ട്. ‘

ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസഫലിയുമായി ഈ തിരിമറിക്ക് ബന്ധം ഇല്ല. അദ്ദേഹത്തേ ഈ വിവാദത്തിലേക്ക് വലിച്ചിഴക്കാൻ താല്പര്യവും ഇല്ല. എം.എ യൂസഫലിയുമായി ഇതിനു ബന്ധം ഇല്ലെന്നും അദ്ദേഹം സത്യ സന്ധനാണെന്നും ഇടനിലക്കാരായ 3 പേരും പറയുന്നു. തങ്ങൾക്ക് കിട്ടാനുള്ള 8.5 കോടി രൂപയുടെ തിരിമറി നടന്നത്തിയത് യൂസഫലിയുടെ തിരുവന്തപുരത്തേ മാനേജർ ജോയി ആണെന്നും ഇവർ ആരോപിക്കുന്നു. എം.എ യൂസഫലി ഹോട്ടൽ ഇടപാടിൽ കൊടുക്കാനുള്ള മുഴുവൻ തുകയും നല്കിയതാണ്‌.ഹോട്ടൽ ഉടമയായിരുന്ന അമിത് റെഡിക്ക് ആ തുക കിട്ടുകയും ചെയ്തു.

Loading...

അമിത് റെഡിയിൽ നിന്നും ലഭിക്കേണ്ട 8.5 കോടി രൂപ ലുലുവിന്റെ മാനേജർ ജോയി തിരിമറി നടത്തി എന്നാണ്‌ ഇവരുടെ ആരോപണം. മാത്രമല്ല തിരുവന്തപുരത്ത് ഉൾപ്പെടെ പലയിടത്തും ആസ്തിയും റിസോട്ടും ഒക്കെ ജോയിക്ക് ഉണ്ട് എന്നും അതെല്ലാം എം.എ യൂസഫലിയുടെ നിഴലിൽ നിന്നും അവിഹിതമായി ഉണ്ടാക്കിയതാണ്‌ എന്നും ഇവർ ആരോപിക്കുന്നു . താജ് ഹോട്ടൽ കച്ചവടം നടത്തി ഇടനിലക്കാരെ കമ്മീഷൻ കൊടുക്കാതെ പറ്റിച്ചതുമായി ബന്ധപ്പെട്ട് കർമ്മ ന്യൂസ് 2 ഫോൺ സംഭാഷണങ്ങൾ പുറത്ത് വിടുകയാണ്‌. താജ് ഹോട്ടൽ വില്പന നടത്തി 8.5 കോടി രൂപയുടെ ഇടനിലക്കാരുടെ കമ്മീഷൻ തിരിമറി നടത്തിയതിന്റെ വ്യക്തമായ തെളിവുകളാണ്‌ ഈ സബ്ദ സന്ദേശങ്ങൾ.