ചെന്നൈ: തമിഴ്നാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിലായി. പീഡനം വീട്ടിലറിഞ്ഞതിനെ തുടർന്ന് ജീവനൊടുക്കാൻ പെണ്‍കുട്ടി ശ്രമിച്ചിരുന്നു. ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി ചാപിള്ളയെ പ്രസവിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്. ചെന്നൈയിലെ നെർകുന്ദ്രത്തിലായിരുന്നു സംഭവം.
കൃഷ്ണനഗറിലെ പെൺകുട്ടിയുടെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന വില്ലുപുരം സ്വദേശി ശശി കുമാറാണ് (23) അറസ്റ്റിലായത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.
Loading...