കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസ് കിട്ടിയില്ല: ഒടുവിൽ കൊണ്ടുപോയത് മുൻസിപ്പാലിറ്റിയിൽ മാലിന്യം നീക്കുന്ന ഉന്തുവണ്ടിയിൽ

ചെന്നൈ: കൊവിഡ് ബാധിച്ച് മരിച്ചവരോടുള്ള അവ​ഗണന ഇന്നും തുടരുകയാണ്. കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം ആംബുലൻസ് കിട്ടാത്തതിനാൽ കൊണ്ടുപോയത് ഉന്തുവണ്ടിയിലാണ്. തമിഴ്നാട്ടിൽ നിന്നുമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട് ഗൂഡല്ലൂരിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടും ആംബൻസ് കിട്ടാത്തതിനാലാണ് മൃതദേഹം കൊടുത്തയച്ചതെന്നാണ് ആശുപത്രിയുടെ വിശദീകരണം.

കൊറോണ ബാധിച്ച് മരിച്ച എണ്‍പതുകാരിയുടെ മൃതദേഹം കൊണ്ടുപോകാൻ ഗൂഡല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ മണിക്കൂറുകളാണ് മകൻ കാത്തുനിന്നത്. എന്നിട്ടും ആംബൻസ് കിട്ടിയില്ല. ഒടുവിൽ ​ഗതികെട്ട് മകൻ മുൻസിപ്പാലിറ്റിയിൽ മാലിന്യം കൊണ്ടുപോകുന്ന ഉന്തുവണ്ടിയിൽ മൃതദേഹം ശ്മശാനത്തിൽ എത്തിക്കുകയായിരുന്നു.

Loading...

നേരത്തെ സമാനമായ സംഭവം കർണാടകയിലും നടന്നിരുന്നു. ഭർത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയിൽ കയറ്റിയാണ് ഭാര്യ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. കൊവിഡ് ബാധ മൂലമാണ് ഇയാൾ മരിച്ചതെന്ന് സംശയമുള്ളതിനാൽ ആരും സഹായിക്കാൻ തയ്യാറായില്ലെന്ന് സ്ത്രീ പറയുന്നു. ഇവരും മകനും മാത്രമാണ് മൃതദേഹത്തിനൊപ്പമുണ്ടായിരുന്നത്.