തോൽവിയിലും ദൈവമേ നന്ദി: വിശ്വാസസാക്ഷ്യമായി നെയ്മർ

മോസ്‌കോ: പരാജയത്തിലും ദൈവത്തിന് നന്ദിയർപ്പിച്ച് ബ്രസീൽ സൂപ്പർ താരം നെയ്മറിന്റെ വിശ്വാസ സാക്ഷ്യം. ലോകകപ്പ് ഫുട്‌ബോളിൽ നിന്നും പുറത്തായെങ്കിലും ദൈവത്തിന് നന്ദി പറഞ്ഞുള്ള നെയ്മറിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്.

“I can say it’s the saddest moment of my career, the pain is too big because we knew we could get there, we knew we could go further, make history.. but it wasn’t this time. Hard to find strength to want to go back to playing football, but I’m sure God will give me enough strength to face anything, so I will never stop thanking you God, even in defeat… because I know your path is much better Than my 🙏🏽very happy to be part of this team, I am proud of all, interrupted our dream but did not take from our head and nor our hearts 🙏🏽❤”

“ജീവിതത്തിലെ ഏറ്റവും ദു:ഖകരമായ നിമിഷമാണിത്. വേദന വളരെ വലുതാണ്. കാരണം അവിടെ എത്താൻ കഴിയുമെന്നും ചരിത്രം രചിക്കാൻ മുന്നോട്ടുപോകാനാകുമെന്നും നമുക്കറിയാമായിരുന്നു. പക്ഷെ അത് ഈ സമയമായിരുന്നില്ല. ഫുട്‌ബോൾ മൈതാനത്തേക്ക് തിരികെ പോകാൻ ശക്തിയില്ലെങ്കിലും ഏതു സാഹചര്യത്തെയും നേരിടാൻ ദൈവം തനിക്ക് കരുത്ത് തരുമെന്ന് തീർച്ചയാണ്. അതിനാൽ തോൽവിയിൽ പോലും ഞാൻ ദൈവത്തിന് നന്ദി പറയുന്നത് നിർത്തില്ല. ദൈവത്തിന്റെ വഴി തന്റെ വഴിയെക്കാൾ മികച്ചതാണെന്ന് എനിക്കറിയാം. ഈ ടീമിന്റെ ഭാഗമാകാനായതിൽ ഞാൻ സന്തുഷ്ടനാണ്”. നെയ്മർ ഫേസ്ബുക്കിൽ കുറിച്ചു.

മുട്ടുകുത്തി കരങ്ങൾ സ്വർഗത്തിലേക്ക് ഉയർത്തി നിൽക്കുന്ന ചിത്രവും തന്റെ വിശ്വാസ സാക്ഷ്യത്തിനൊപ്പം നെയ്മർ ഫേസ്ബുക്കിൽ ചേർത്തിട്ടുണ്ട്. 44000 ആളുകളാണ് ഇതിനോടകം നെയ്മറിന്റെ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

മത്സരങ്ങളിൽ ‘100% ജീസസ്’ എന്നെഴുതിയ ബാൻഡ് നെറ്റിയിൽ ധരിച്ച് മൈതാനത്ത് വിശ്വാസം പ്രഘോഷിക്കുന്നതും നെയ്മറിന്റെ പതിവാണ്. മുൻപ് സ്‌കോട്ലന്റിലെ സോക്കർ ക്ലബ് കത്തോലിക്കർക്ക് അംഗത്വം നൽകില്ലെന്ന് വാദിച്ചപ്പോഴും പ്രാർത്ഥനകൾ നിരോധിച്ചപ്പോഴും നെയ്മർ പ്രതികരിച്ചിരുന്നു.

Top