‘എനിക്ക് താങ്കളുടെ ശരീര ഭാഗങ്ങളോട് പ്രണയമാണ്’; കമന്റിട്ട ആരാധകന് തപ്‌സി നല്‍കിയ മറുപടി ഇങ്ങനെ

സോഷ്യല്‍ മീഡിയയില്‍ നായികമാരെ അപമാനിക്കുന്ന വിധത്തില്‍ പലപ്പോഴും കമന്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇത്തരം കമന്റുകള്‍ക്കെതിരെ പലരും പ്രതികരിച്ചു തുടങ്ങി. നടി തപ്‌സിയും ഇത്തരത്തില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. മുന്‍പും തന്റെ ചിത്രങ്ങള്‍ക്ക് മോശം കമന്റ് ഇട്ടതിനോട് തപ്സി പ്രതികരിച്ചിരുന്നു. ഏറ്റവുമൊടുവില്‍ തപസിയുടെ ശരീര ഭാഗത്തെ കുറിച്ചായിരുന്നു കമന്റ്. ‘തപ്സി എനിക്ക് താങ്കളുടെ ശരീര ഭാഗങ്ങളോട് പ്രണയമാണ്’ എന്നായിരുന്നു അക്കു പാണ്ഡെ എന്നയാള്‍ ട്വിറ്ററില്‍ കമന്റിട്ടത്.

എന്നാല്‍ തപ്സിയുടെ പ്രതികരണം പ്രതീക്ഷിയ്ക്കാത്തതായിരുന്നു ‘ വളരെ നന്നായി.. എനിക്കും ഇഷ്ടമാണ്. ഏതാണ് നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. എനിക്കിഷ്ടം സെറിബ്രം (മസ്തിഷ്‌കത്തിന്റെ പ്രധാന ഭാഗം) ആണ്’ എന്നായിരുന്നു തപ്സിയുടെ പ്രതികരണം.

Loading...