മരുന്നുവാങ്ങാന്‍ വൃദ്ധയ്ക്ക് 50 രൂപ നല്‍കി, ടിക് ടോക്കില്‍ വീഡിയോ ഇട്ട താരകല്യാണിനെതിരെ സോഷ്യല്‍ മീഡിയ

മിനിസ്‌ക്രീനിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് താര കല്യാണ്‍. പല ചിത്രങ്ങളില്‍ താരം പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ടിവി പരിപാടികളിലൂടെയാണ് താരം കൂടുതല്‍ ശ്രദ്ധേയമായത്. താരയും മകള്‍ സൗഭാഗ്യ വെങ്കിടേഷും ടിക് ടോക്കിലൂടെയും വലിയ ശ്രദ്ധ നേടിയിരുന്നു. ലക്ഷക്കണക്കിന് ഫോളോവേഴ്‌സാണ് ഇരുവര്‍ക്കും ടിക് ടോക്കിലുള്ളത്. എന്നാല്‍ ഇപ്പോള്‍ താര കല്യാണിന്റെ ഒരു ടിക് ടോക്ക് വീഡിയോയാണ് വലിയ വിവാദമായിരിക്കുന്നത്.

‘ഹലോ ഫ്രണ്ട്‌സ് എല്‍എംഎഫ് കോംപൗണ്ടിലാണ്, കൂടെയുള്ളത് സുഭാഷിണിയമ്മയാണ്, മരുന്നു വാങ്ങാന്‍ കാശ് വേണമെന്ന് പറഞ്ഞു. ചെറിയ സഹായം ദൈവത്തിന് നന്ദി എന്നുമാണ് താര ടിക് ടോക് വീഡിയോയില്‍ പറയുന്നത്. മരുന്നുവാങ്ങാനെന്ന് പറഞ്ഞ് വൃദ്ധയ്ക്ക് കല്യാണ് അമ്ബത് രൂപ കൊടുക്കുന്ന വീഡിയോയാണിത്്. വീഡിയോയ്ക്ക് എതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നതോടെ താര കല്യാണ്‍ വീഡിയോ നീക്കം ചെയ്തു.

Loading...

തനിക്ക് പണം വേണമെന്ന് അമ്മിണിയമ്മയെന്ന് പരിചയപ്പെടുത്തിയ വൃദ്ധ പറയുന്നുണ്ട്. തുടര്‍ന്ന് നിങ്ങളെല്ലാം കഴിയുന്ന പോലെ സഹായിക്കണമെന്ന് താര കല്യാണ്‍ പറയുന്നു. എന്നാല്‍ അമ്ബത് രൂപ അവര്‍ക്ക് നല്‍കി അത് ടിക് ടോക്ക ്‌വീഡിയോ ആക്കി പോസ്റ്റ് ചെയ്തത് അല്‍പ്പത്തരമാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പുതിയ നന്മമരമെന്ന പരിഹാസവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.