പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ട്രോളി’ ശശി തരൂർ എംപി: അടിക്കുറിപ്പില്ലാതെ പങ്കുവെച്ചത് മോദിയുടെ ചെവിയിൽ പിടിച്ച് ശ്രീരാമൻ സ്കൂളിലേക്ക് കൊണ്ടു പോകുന്ന ചിത്രം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ട്രോളി’ ശശി തരൂർ എംപി. മോദിയുടെ ചെവിയിൽ പിടിച്ച് ശ്രീരാമൻ സ്കൂളിലേക്ക് കൊണ്ടു പോകുന്ന ചിത്രമാണ് തരൂർ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ചിത്രം പോസ്റ്റ് ചെയ്തത് യാതൊരു വിധ അടിക്കുറിപ്പുകളൊന്നുമില്ലായായിരുന്നു.

അയോധ്യയിലെ ശ്രീരാമ ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധിയുടെ നിലപാട് കോൺഗ്രസിനുള്ളിൽ ചർച്ചയായിരിക്കുമ്പാഴാണ് തരൂരിന്റെ പോസ്റ്റ്. പോസ്റ്റ് പങ്കുവച്ച് രണ്ടു മണിക്കൂറിനുള്ളിൽ നാൽപ്പത്തിമൂവായിരം പേർ പോസ്റ്റ് ലൈക്ക് ചെയ്യുകയും അയ്യായിരം പേർ ഷെയറും ചെയ്തു. ആഗസ്റ്റ് 5നായിരുന്നു അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമിട്ടുകൊണ്ടുള്ള ശിലാസ്ഥാപന ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ശിലാസ്ഥാപനം നടത്തിയത്.

Loading...

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമിട്ട് നടന്ന ഭൂമി പൂജയ്ക്ക് പിന്നാലെ, ബാലകനായ രാമന്റെ കൈപിടിച്ച് ക്ഷേത്രത്തിലേക്ക് നടക്കുന്ന മോദിയുടെ ഛായാചിത്രം വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതേരീതിയിൽ ചിത്രത്തെ ഹാസ്യരൂപത്തിൽ വിമർശിക്കുന്നതാണ് തരൂർ പങ്കുവെച്ച ചിത്രം. കുട്ടിയുടെ കൈപിടിച്ച് സ്‌കൂളിലേക്ക് കൊണ്ട് പോകുന്ന അംബേദ്കറുടെ ചിത്രവും നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തരൂർ പങ്കുവെച്ച ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.

 

 

Opublikowany przez Shashiego Tharoor Sobota, 8 sierpnia 2020