താൻ വാങ്ങികൊടുത്ത ഫോണിൽ മറ്റൊരാളോടൊപ്പമുള്ള സെൽഫി, വിഷം നൽകി കൊല്ലാൻ പദ്ധതിയിട്ടു, മരണം നേരിൽ കാണണമെന്ന വാശിയിൽ അതുപേക്ഷിച്ചു, തെളിവെടുപ്പിനിടെ അമ്പിളിയെ കൊല്ലാനുള്ള കാരണങ്ങൾ അമൽ വിശദീകരിച്ചത് ഇങ്ങനെ

കൊച്ചി: എറണാകുളത്തിനു സമീപം അയൽവാസിയായ വിദ്യാർഥിനിയെ വാക്കത്തിക്ക് വെട്ടി പരുക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ അമലിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഇന്ന് ഉച്ചയോടെ ഉദയംപേരൂർ സിഐയുടെ നേതൃത്വത്തിലാണ് അമലിനെ സംഭല സ്ഥലത്തെത്തിച്ചത്. ഉദയംപേരൂർ 10 ആം മൈലിൽ താമസിക്കുന്ന ഡിബി കോളേജ് വിദ്യാർഥിനി അമ്പിളിക്കാണ് വെട്ടേറ്റത്.
തന്നെ വഞ്ചിച്ചതിലുള്ള വൈരാഗ്യമാണ് സംഭവത്തിനു പിന്നിലെന്ന് അമൽ പോലീസിനോട് പറഞ്ഞു. അമ്പിളിയെ കൊല്ലാനായിരുന്നു പദ്ധതി.

പല വഴികളും ഇതിനായി ആലോചിച്ചു. ഒടുവിൽ വെട്ടി കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. അമ്പിളി തന്‍റെ മുൻപിൽ പിടഞ്ഞു മരിക്കുന്നത് കാണണമെന്നായിരുന്നു ആഗ്രഹം. ഇതിനാണ് വാക്കത്തിക്ക് വെട്ടിയത്. തൊഴിലാളികൾ കണ്ടില്ലായിരുന്നുവെങ്കിൽ തന്‍റെ ആഗ്രഹം നടക്കുമായിരുന്നുവെന്നും അമൽ പോലീസിനോട് പറഞ്ഞു.
ചെറു പ്രായം മുതൽ അമലും അമ്പിളിയും തമ്മിൽ പ്രണയത്തിലായിരുന്നു. അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന ഇരുവരും രാത്രിയിൽ പലപ്പോഴും വീട്ടുകാരറിയാതെ കിടപ്പറയിൽവരെ എത്താറുണ്ടായിരുന്നു. എന്നാൽ കോളേജിൽ ചേർന്നതിൽ പിന്നെ അമ്പിളി അകലം കാണിച്ചു തുടങ്ങിയതായി അമൽ പറയുന്നു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന അമൽ അമ്പിളിക്കായി പലതും വാങ്ങി കൊടുക്കാറുണ്ടത്രേ. കോളേജിൽ എല്ലാവർക്കും മൊബൈൽ ഫോൺ ഉണ്ടെന്നു പറഞ്ഞതിനെ തുടർന്ന് അമ്പിളിക്ക് അമൽ ഫോൺ വാങ്ങി കൊടുത്തു. എന്നാൽ ഫോണിൽ മറ്റൊരു യുവാവുമായുള്ള സെൽഫി കണ്ടതോടെ അമലിനു നിയന്ത്രണം വിടുകയായിരുന്നു. ഇതിന്‍റെ കാരണം അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി പറയാൻ അമ്പിളി കൂട്ടാക്കിയില്ല.
ഇതോടെ അമ്പിളി തന്നെ വഞ്ചിക്കുകയാണെന്ന അമൽ ഉറപ്പിച്ചു. ഇതോടെ കൊലപാതകത്തിനു പദ്ധതി തയാറാക്കുകയായിരുന്നു. കൊല്ലാനായി പലവഴികൾ ആലോചിച്ചു. വിഷം നൽകി കൊല്ലാൻ ആലോചിച്ചെങ്കിലും നേരിൽ കാണാൻ സാധിക്കാത്തതിനാൽ ഉപേക്ഷിച്ചു. ‌
പിന്നീടാണ് വെട്ടി കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഇതിനായി ടൗണിൽ നിന്നും വാക്കത്തി വാങ്ങി. വാക്കത്തി വീടിനു സമീപത്തെ മതിലിൽ ഒളിപ്പിച്ചു.
അവസരം നോക്കിയിരിക്കെയാണ് ഇന്നലെ കോളേജിൽ നിന്നും മടങ്ങിയെത്തിയ അമ്പിളിയെ വെട്ടിയത്. ഗുരുതര പരുക്കേറ്റ അമ്പിളിയുടെ നില ഗുരുതരമായി തുടരുകയാണ്.