വാതുവെച്ച പണം നല്‍കിയില്ല; സുഹൃത്തിന്റെ തല വെട്ടിയെടുത്ത് പ്രതി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

തെസ്പൂര്‍. വാതുവെച്ച തുക നല്‍കാത്തതിന്റെ പേരില്‍ സുഹൃത്തിന്റെ തലവെട്ടിയെടുത്ത പ്രതി പോലീസില്‍ കീഴടങ്ങി. ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ടാണ് 500 രൂപ ഇരുവരും വാതുവച്ചത്. അസം സോണിപൂര്‍ ജില്ലയിെ രംഗപ്പാറയിലാണ് സംഭവം നടന്നത്. ഹേംറാം എന്ന വ്യക്തിയെ തുനിരാം മാഡ്രിയെന്ന സുഹൃത്താണ് കൊലപ്പെടുത്തിയത്.

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് പ്രദേശത്ത് ഫുട്‌ബോള്‍ മത്സരം നടത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും വ്യത്യസ്ത ടീമുകളെ പിന്തുണയ്ക്കുകയും ബെറ്റ് വയ്ക്കുകയും ആയിരുന്നു. മത്സരം കഴിഞ്ഞപ്പോള്‍ തനിരാം മാഡ്രിയുടെ ടീം പരാജയപ്പെട്ടു.

Loading...

തുടര്‍ന്ന് വാതുവെപ്പ് പണം ആവശ്യപ്പെട്ട് ഹേംറാമുമായി വാക്കുതര്‍ക്കമുണ്ടായതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാക്ക് തര്‍ക്കത്തിനൊടുവില്‍ തുണിരാം മാഡ്രി മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ഹേംറാമിന്റെ തലവെട്ടിയെടുക്കുയായിരുന്നു.

പ്രതി തിങ്കളാഴ്ച രാത്രിയോടെ രംഗപ്പാറ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.