ബഫര്‍ സോണ്‍; ജനവാസ മേഖല സംബന്ധിച്ച് വനം വകുപ്പിന് കൃത്യമായ നിര്‍വചനമില്ല

തിരുവനന്തപുരം. ജനവാസ മേഖലകള്‍ ഒഴിവാക്കിവേണം ബഫര്‍ സോണ്‍ നിശ്ചയിക്കാനെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോഴും ജനവാസ മേഖല സംബന്ധിച്ച് വനം വകുപ്പിന് കൃത്യമായ നിര്‍വചമില്ല. വനനിയമങ്ങള്‍ ഇതുവരെ ജനവാസ മേഖലയില്‍ നിര്‍വചിച്ചിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് വനം വകുപ്പിന്റെ മറുപടി.

എന്നാല്‍ ബഫര്‍ സോണ്‍ സംബന്ധിച്ച വിഷയം സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴും ഇത് സംബന്ധിച്ച് സര്‍ക്കാരിനും വകുപ്പിനും വ്യക്തത വരാത്തത് വലിയ വീഴ്ചയാണ്. ജനവാസ മേഖല എന്താണെന്ന് നിര്‍വചിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം പരിസ്ഥതി മന്ത്രാലയവുമായി കത്തിടപാടുകള്‍ നടത്തിയതും സുപ്രീം കോടതി വിധിക്കെതിരെ പുന പരിശോധന ഹര്‍ജി നല്‍കിയതും.

Loading...

ഇക്കാര്യത്തില്‍ വ്യക്തതയില്ലാതെ ബഫര്‍ സോണില്‍ ജനവാസ മേഖലകളെ എങ്ങനെ ഒഴിവാക്കും എന്നാ ചോദ്യത്തിന് സര്‍ക്കാരിന് മറുപടിയില്ല. കേരളത്തിലെ ജനവാസ മേഖലകളെ പ്രത്യേകമായി നിര്‍വചിച്ചിട്ടുണ്ടെങ്കില്‍ അത് അറിയിക്കണമെന്ന് കിഫ വിവരാവകാശം നിയമപ്രകാരം അഡ്വക്കറ്റ് ജനറലിന് അപേക്ഷ നല്‍കിയിരുന്നു.

അതേസമയം സുപ്രീംകോടതി വിഷയം ചോദിച്ചാല്‍ പിന്നീട് ജനവാസ മേഖലകളെ പിന്നീട് നിര്‍വചിക്കാം എന്ന് അറിയിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.