പു​തി​യതായി പണിയുന്ന പാ​ര്‍​ല​​മെന്‍റ്​ മ​ന്ദി​ര​ത്തി​ന്റെ തറക്കല്ലിടല്‍ ഈ മാസം 10ന്

Parlament-New.
Parlament-New.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പു​തി​യതായി പണിയുന്ന പാ​ര്‍​ല​​മെന്‍റ്​ മ​ന്ദി​ര​ത്തി​ന്​ ഈ ​മാ​സം 10ന്​ ​ത​റ​ക്ക​ല്ലി​ടും. 971 കോ​ടി രൂ​പ ചിലവ് ക​ണ​ക്കാ​ക്കു​ന്ന നി​ര്‍​മ്മാ​ണം, സ്വാ​ത​ന്ത്ര്യ​ത്തി​െന്‍റ പ്ലാ​റ്റി​നം ജൂ​ബി​ലി വ​ര്‍​ഷ​മാ​യ 2022ല്‍ ​പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന്​ ലോ​ക്​​സ​ഭ സ്​​പീ​ക്ക​ര്‍ ഓം​ബി​ര്‍​ല അ​റി​യി​ച്ചു.സ്വാ​ത​ന്ത്ര്യ​​ത്തി​െന്‍റ 75ാം വാ​ര്‍​ഷി​ക​ത്തി​ല്‍ പു​തി​യ മ​ന്ദി​ര​ത്തി​ല്‍ പാ​ര്‍​ല​മെന്‍റി​ന്​ സ​മ്മേ​ളി​ക്കാ​നാ​വു​മെ​ന്ന്​ സ്​​പീ​ക്ക​ര്‍ പ​റ​ഞ്ഞു. 1,224 എം.​പി​മാ​ര്‍​ക്കു​ള്ള ഇ​രി​പ്പി​ട സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ഒ​രു​ക്കു​ന്ന​ത്.

parlament
parlament

543 അം​ഗ ലോ​ക്​​സ​ഭ​യാ​ണ്​ ഇ​പ്പോ​ഴു​ള്ള​തെ​ങ്കി​ല്‍ പു​തി​യ ലോ​ക്​​സ​ഭ​ക്ക്​ 888 പേ​രെ ഉ​ള്‍​ക്കൊ​ള്ളാ​നാ​വും. 245 അം​ഗ രാ​ജ്യ​സ​ഭ​ക്ക്​ പു​തി​യ സൗ​ക​ര്യ​ത്തി​ല്‍ 384 പേ​രെ ഇ​രു​ത്താ​നാ​വും. ര​ണ്ടു സ​ഭ​ക​ളി​ലും അം​ഗ​സം​ഖ്യ​യി​ല്‍ ഭാ​വി​യി​ല്‍ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന വ​ര്‍​ധ​ന മു​ന്‍​നി​ര്‍​ത്തി​യാ​ണി​ത്. രാ​ജ്യ​ത്തി​െന്‍റ സാം​സ്​​ക്കാ​രി​ക വൈ​വി​ധ്യം എ​ടു​ത്തു​കാ​ട്ടു​ന്ന​താ​വും പു​തി​യ നി​ര്‍​മാ​ണം. ഇ​പ്പോ​ഴ​ത്തെ പാ​ര്‍​ല​െ​മ​ന്‍​റ്​ മ​ന്ദി​ര​ത്തി​െന്‍റ രൂ​പ​ഭം​ഗി നി​ല​നി​ര്‍​ത്താ​ന്‍ ശ്ര​മി​ക്കും. 64,500 ച​തു​ര​ശ്ര മീ​റ്റ​റാ​ണ്​ വി​സ്​​തൃ​തി. പു​തി​യ പാ​ര്‍​ല​മെന്‍റ്​ മ​ന്ദി​രം ഇ​ന്ത്യ​ന്‍ ജ​ന​ത​ത​ന്നെ നി​ര്‍​മി​ക്കു​​ന്ന​ത്​ ‘ആ​ത്മ​നി​ര്‍​ഭ​ര്‍ ഭാ​ര​ത്​’ എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​െന്‍റ​ മി​ക​ച്ച പ്ര​തീ​ക​മാ​വു​മെ​ന്ന്​ സ്​​പീ​ക്ക​ര്‍ വി​ശ​ദീ​ക​രി​ച്ചു.

Loading...

ബ്രി​ട്ടീ​ഷ്​ കാ​ല​ത്ത്​ എ​ഡ്വി​ന്‍ ല്യൂ​ട്ട​ന്‍​സും ഹെ​ര്‍​ബ​ര്‍​ട്ട്​ ബേ​ക്ക​റും രൂ​പ​ക​ല്‍​പ​ന ചെ​യ്​​ത ഇ​പ്പോ​ഴ​ത്തെ, 100 വ​യ​സ്സാ​യ പാ​ര്‍​ല​െ​മ​ന്‍​റ്​ മ​ന്ദി​രം പു​രാ​വ​സ്​​തു സ​മ്ബ​ത്താ​യി സം​ര​ക്ഷി​ക്കും. 1921 ഫെ​ബ്രു​വ​രി ഒ​ന്നി​ന്​ ത​റ​ക്ക​ല്ലി​ട്ട ഇ​പ്പോ​ഴ​ത്തെ പാ​ര്‍​ല​മെന്‍റ്​ മ​ന്ദി​രം ആ​റു വ​ര്‍​ഷം കൊ​ണ്ട്​ 83 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ്​ നി​ര്‍​മി​ച്ച​ത്. 560 അ​ടി വ്യാ​സം വ​രു​ന്ന വൃ​ത്താ​കൃ​തി​യി​ലു​ള്ള കെ​ട്ടി​ടം അ​ന്ന​ത്തെ ഗ​വ​ര്‍​ണ​ര്‍ ജ​ന​റ​ല്‍ ലോ​ര്‍​ഡ്​ ഇ​ര്‍​വി​ന്‍ 1927 ഫെ​ബ്രു​വ​രി 18ന്​ ​തു​റ​ന്നു.

New P
New P

നി​ല​വി​ലെ പാ​ര്‍​ല​മെന്‍റി​നോ​ടു ചേ​ര്‍​ന്ന്​ ടാ​റ്റാ പ്രോ​ജ​ക്​​ട്​​സ്​ ലി​മി​റ്റ​ഡാ​ണ്​ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം നി​ര്‍​മി​ക്കു​ന്ന​ത്. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ 2,000 പേ​ര്‍ നേ​രി​ട്ടും 9,000 പേ​ര്‍ അ​ല്ലാ​തെ​യും പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഭൂ​ക​മ്ബം പ്ര​തി​രോ​ധി​ക്കാ​നു​ള്ള സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ്​ നി​ര്‍​മാ​ണം. ബേ​സ്​​മെന്‍റ്, ഗ്രൗ​ണ്ട്, ഒ​ന്ന്, ര​ണ്ട്​ നി​ല​ക​ള്‍ എ​ന്നി​ങ്ങ​നെ നാ​ലു നി​ല​ക​ളി​ല്‍ പ​ണി​യു​ന്ന പു​തി​യ മ​ന്ദി​ര​ത്തി​ന്​ പ​ഴ​യ​തി​െന്‍റ അ​ത്ര​ത​ന്നെ​യാ​ണ്​ ഉ​യ​രം.

ലോ​ക്​​സ​ഭ​യി​ലെ​യും രാ​ജ്യ​സ​ഭ​യി​ലെ​യും എ​ല്ലാ എം.​പി​മാ​ര്‍​ക്കു​മാ​യി പു​തി​യ ഓ​ഫി​സ്​ സ​മു​ച്ച​യം തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം സ്ഥി​തി ചെ​യ്യു​ന്ന ശ്ര​മ​ശ​ക്​​തി ഭ​വ​െന്‍റ സ്ഥാ​ന​ത്ത്​ നി​ര്‍​മി​ക്കും. പു​തി​യ കെ​ട്ടി​ട​ത്തി​ല്‍ ജ​നാ​ധി​പ​ത്യ പാ​രമ്പ​ര്യം വി​ളി​ച്ചോ​തു​ന്ന വി​പു​ല​മാ​യ കോ​ണ്‍​സ്​​റ്റി​റ്റ്യൂ​ഷ​ന്‍ ഹാ​ള്‍, എം.​പി​മാ​ര്‍​ക്കാ​യി പ്ര​ത്യേ​ക ലോ​ഞ്ച്, ലൈ​ബ്ര​റി, ക​മ്മി​റ്റി ചേ​രാ​നു​ള്ള മു​റി​ക​ള്‍, മ​തി​യാ​യ ഭ​ക്ഷ​ണ, പാ​ര്‍​ക്കി​ങ്​ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ ഉ​ണ്ടാ​കും. ക​ട​ലാ​സ്​ ര​ഹി​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ത്ത​ക്ക വി​ധം മി​ക​ച്ച സാ​​ങ്കേ​തി​ക സം​വി​ധാ​നം ഒ​രു​ക്കും.

Parlament...
Parlament…

ഉ​ച്ച​ക്ക്​ ഒ​ന്നി​ന്​ ന​ട​ക്കു​ന്ന ത​റ​ക്ക​ല്ലി​ട​ല്‍ ച​ട​ങ്ങി​ലേ​ക്ക്​ എ​ല്ലാ രാ​ഷ്​​ട്രീ​യ പാ​ര്‍​ട്ടി​ക​ളെ​യും ക്ഷ​ണി​ച്ചി​​ട്ടു​ണ്ടെ​ങ്കി​ലും കു​റെ​പ്പേ​ര്‍​ക്കെ​ങ്കി​ലും വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ മാ​ത്ര​മേ പ​​ങ്കെ​ടു​ക്കാ​നാ​വൂ എ​ന്ന്​ സ്​​പീ​ക്ക​ര്‍ പ​റ​ഞ്ഞു.കോ​വി​ഡ്​ കാ​ല​ത്ത്​ മു​ന്‍​ഗ​ണ​ന​ക​ള്‍ മാ​റ്റി​മ​റി​ച്ച്‌​ ച​രി​ത്ര​ത്തി​ല്‍ സ്ഥാ​നം നേ​ടാ​നു​ള്ള ശ്ര​മ​മാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തു​ന്ന​തെ​ന്ന വി​മ​ര്‍​ശ​നം ബാ​ക്കി​നി​ല്‍​ക്കേ​യാ​ണ്​ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്ക്​ സ​ര്‍​ക്കാ​ര്‍ ക​ട​ക്കു​ന്ന​ത്.