വിവാഹം കഴിഞ്ഞ് രണ്ടാംനാള്‍ വരന്‍ കൊവിഡ് ബാധിച്ച് മരിച്ചു, പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

പട്ന: വിവാഹിതനായതിന്റെ രണ്ടാം നാള്‍ വരന്‍ കൊവിഡ് ബാധിച്ച് മരിച്ചു. സംഭവത്തില്‍ വരന്റെ പിതാവായ അംബിക ചൗധരിക്കെതിരെ കേസെയുത്തു. പട്‌ന ജില്ലാ ഭരണകൂടം കൊലക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജൂണ്‍ 15 നാണ് പട്‌നയിലെ ദീപാലി ഗ്രാമത്തില്‍ അനില്‍കുമാറിന്റെ വിവാഹം നടന്നത്. ഈ ഗ്രാമ വിവാഹത്തില്‍ പങ്കെടുത്ത നൂറിലധികം പേര്‍ക്ക് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഗുഡ്ഗാവ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ എഞ്ചിനിയറായിരുന്നു അനില്‍കുമാര്‍.

വിവാഹത്തിന് വേണ്ടിയാണ് ഇയാള്‍ പട്നയില്‍ എത്തിയത്. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം അനില്‍കുമാറിന്റെ നില വഷളാവുകയും ആശുപത്രിയിലെത്തിക്കുന്നതിനിടെ മരിക്കുകയും ചെയ്തു. പട്‌ന ഭരണകൂടത്തെ അറിയിക്കുന്നതിന് മുമ്പുതന്നെ മരണപ്പെട്ട വരന്റെ കുടുംബം അനില്‍കുമാറിന്റെ അന്ത്യകര്‍മങ്ങള്‍ നടത്തുകയും ചെയ്തു. മകന്റെ കല്യാണം ക്രമീകരിക്കാന്‍ കൊറോണ വൈറസ് പ്രോട്ടോക്കോളുകള്‍ പാലിക്കാത്തതിന്റെ പേരില്‍ അംബിക ചൗധരി കുറ്റക്കാരനാണെന്ന് പട്ഗഞ്ച് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പട്ന ജില്ലാ മജിസ്‌ട്രേറ്റ് കുമാര്‍ രവി ഉത്തരവിട്ടു. പലിഗഞ്ചിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം അംബിക ചൗധരിയ്‌ക്കെതിരെ കൊലക്കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പട്ന ഡിഎം ഉത്തരവിട്ടു.

Loading...