തിളച്ച ചായ ഒഴിച്ച് ​​പൊള്ളിച്ചു, തലസ്ഥാനത്ത് മൂന്ന് വയസുകാരന് നേരെ അമ്മയുടെ രണ്ടാനച്ഛന്റെ ക്രൂരത

തിരുവനന്തപുരം : തലസ്ഥാനത്ത് മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛന്റെ കൊടും ക്രൂരത. തിളച്ച ചായ ഒഴിച്ച് ​​ദേഹമാസകലം പൊള്ളിലേൽപ്പിച്ചു. തിരുവനന്തപുരം മണ്ണന്തലയിലാണ് സംഭവം. ​ഗുരുതര പരിക്കുകളോടെ കുട്ടി എസ്എടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ഈ മാസം 24-നായിരുന്നു സംഭവം. അമ്മയുടെ രണ്ടാനച്ഛനാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചത്. കുട്ടിയെ അമ്മൂമ്മയെ നോക്കാൻ ഏൽപ്പിച്ച് മാതാവ് ജോലിക്ക് പോയ സമയത്തായിരുന്നു രണ്ടാനച്ഛന്റെ കണ്ണില്ലാ ക്രൂരത. മുത്തച്ഛൻ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് അച്ഛൻ അഭിജിത് പറഞ്ഞു. തുടർന്ന് ചൈൽഡ് ലൈൻ വഴി പരാതി നൽകിയിട്ടും കേസെടുത്തില്ലെന്ന ആരോപണവും പിതാവ് ഉന്നയിക്കുന്നു.

Loading...