നീറ്റ് വിവാദം; വിദ്യാര്‍ഥി സംഘടനകള്‍ കോളേജിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ത്തു

കൊല്ലം/ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച സംവഭത്തില്‍ കോളേജിലേക്ക് വിദ്യര്‍ഥി സംഘടനകള്‍ മാര്‍ച്ച് നടത്തി. ആയൂരിലെ മാര്‍ത്തോമാ കോളേജിലേക്കാണ് വിവിധ വിദ്യാഭ്യാസ സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്.

കോളേജിലേക്ക് പ്രകടനമായി എത്തിയ വിദ്യാര്‍ഥികള്‍ കോളേജിലേക്ക് കല്ലെറിയുകയും ജനല്‍ ചില്ലകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. അക്രമം തുടര്‍ന്നതോടെ വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ലാത്തിവീശി.

Loading...

ആദ്യം പ്രതിഷേധവുമായെത്തിയ കെ എസ് യു പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. പിന്നീട് എത്തിയ എസ് എഫ് ഐ പ്രവര്‍ത്തകരും കല്ലെറിഞ്ഞതോടെ പോലീസ് ലാത്തി വീശുകയായിരുന്നു. ഇതിനിടെ എബിവിപി പ്രവര്‍ത്തകരും കോളേജിലേക്ക് പ്രകടനമായെത്തി.

കോളേജ് വളപ്പില്‍ അരമണിക്കൂര്‍ വലിയ സംഘര്‍ഷമാണ് നടന്നത്. പോലീസിന്റെ നടപടിയില്‍ ചില വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.