ഡാര്‍ളിയുടെ മകന്റെ ആദ്യ കുര്‍ബാനയില്‍ പങ്കെടുക്കാമെന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമ്മതിച്ചപ്പോള്‍, ആ കത്തോലിക്ക കുടുംബം തങ്ങള്‍ക്ക് കൈവന്ന അപൂര്‍വ ബഹുമതിയില്‍ ഏറെ അഭിമാനം കൊണ്ടിരുന്നു ,ദി ന്യുയോര്‍ക്ക് ടൈംസ് എഴുതുന്നു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള പീഡനക്കേസ്‌ ഇന്ത്യന്‍ കത്തോലിക്ക സഭയുടെ കോട്ട കുലുക്കിയതെങ്ങനെയെന്ന റിപ്പോര്‍ട്ടുമായി ദി ന്യൂയോര്‍ക്ക് ടൈംസ് .

ദി ന്യുയോര്‍ക് ടൈംസ് തെക്കനേഷ്യന്‍ കറസ്‌പോണ്ടന്റ് മരിയ അബിഹബീബും സുഹാസിനി രാജും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇങ്ങനെ

Loading...

ഡാര്‍ളിയുടെ മകന്റെ ആദ്യ കുര്‍ബാനയില്‍ പങ്കെടുക്കാമെന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സമ്മതിച്ചപ്പോള്‍, ആ കത്തോലിക്ക കുടുംബം തങ്ങള്‍ക്ക് കൈവന്ന അപൂര്‍വ ബഹുമതിയില്‍ ഏറെ അഭിമാനം കൊണ്ടിരുന്നു. ആഘോഷ ചടങ്ങുകള്‍ നടക്കുന്നതിനിടയിലാണ് ഡാര്‍ലി തന്റെ കന്യാസ്ത്രീയായ സഹോദരിയെ ശ്രദ്ധിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയ്‌ക്കൊപ്പമാണ് അവരും പ്രവര്‍ത്തിക്കുന്നത്. കണ്ണുകള്‍ നിറഞ്ഞൊഴുകുന്നു! ആനന്ദക്കണ്ണീര്‍ ആയിരിക്കുമെന്നു. എന്നാല്‍ സത്യം വൈകിയവര്‍ അറിഞ്ഞു. സഹോദരിയില്‍ നിന്നു തന്നെ. ആദ്യ കുര്‍ബാന ചടങ്ങിന്റെ തലേന്ന് രാത്രി ബിഷപ്പ് ഫ്രാങ്കോ താമസ്ഥലത്തേക്ക് തന്നെ വിളിപ്പിച്ച് ബലാത്സംഗം ചെയ്‌തെന്നു കന്യാസ്ത്രീ സഹോദരിയോട് വെളിപ്പെടുത്തി. രണ്ടു വര്‍ഷത്തോളം നീണ്ട ദുരിതകാലത്തില്‍ കന്യാസ്ത്രീ ബിഷപ്പില്‍ നിന്നും ആദ്യമായി അപമാനം നേരിടുന്നത് അതായിരുന്നു. തുടര്‍ന്ന് 13 തവണ ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു.

താന്‍ നിര്‍ദോഷിയാണെന്നു സ്ഥാപിക്കാന്‍ ശ്രമങ്ങള്‍ പലതും നടത്തിയെങ്കിലും കേസ് അന്വേഷണത്തിന്റെ ഒടുവില്‍ പ്രതിയാക്കപ്പെടുകയും വിചാരണ നേരിടാന്‍ തയ്യാറെടുക്കേണ്ടിയും വന്നിരിക്കുകയാണ് ബിഷപ്പിന്. എന്നാല്‍ ഒരു കന്യാസ്ത്രിയുടെ ഇത്തരത്തിലുള്ളൊരു പരാതി അംഗീകരിക്കാന്‍ സഭ നേതൃത്വം തയ്യാറാകുന്നത്, ഇരയ്‌ക്കൊപ്പം നില്‍ക്കുന്ന അഞ്ചു കന്യാസ്ത്രീകള്‍ നീതി തേടി തെരുവില്‍ ഇറങ്ങിയതിന് ശേഷം മാത്രമാണ്. എന്നാല്‍ നീതിക്കു വേണ്ടി പോരാട്ടത്തിനിറങ്ങിയവര്‍ക്ക് തുടര്‍ന്ന് നേരിടേണ്ടി വന്നതോ?

കന്യാസ്ത്രീ പീഡനവും അതിന്റെ പിന്നാലെയുണ്ടായ ചരിത്രപരമായ പോരാട്ടവുമെല്ലാം കേരള സമൂഹത്തിന് അറിയാത്തതല്ലെങ്കിലും, ലോകത്തിലെ അതിശക്തമായൊരു മതസ്ഥാപനം ആ പീഡനക്കേസ് എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്നും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയും അവര്‍ക്കൊപ്പം നില്‍ക്കുന്നവരും ഏതൊക്കെ തരത്തിലാണ് വീണ്ടും വീണ്ടും വേട്ടയാടപ്പെടുന്നതെന്നും ഒരിക്കല്‍ കൂടി വിശദമായി വിവരിക്കുന്നത് ദി ന്യുയോര്‍ക്ക് ടൈംസ് ആണ്. ലോകം തന്നെ ഈ വിഷയം അതീവപ്രാധാന്യത്തോടെ വീക്ഷിക്കുകയും ഇടപെടാന്‍ തയ്യാറാവുകയുമാണെന്നു വ്യക്തമാക്കുന്നതാണ് ഈ അന്താരാഷ്ട്ര പ്രശസ്ത മാധ്യമം കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീകളം നേരില്‍ കണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട്.