നവജാത ശിശുവിനെ എയർപോർട്ടിൽ മറന്നു; പറന്നുയർന്ന വിമാനം തിരിച്ചിറങ്ങി

ജിദ്ദ: യാത്രയുടെ തിരക്കിൽ നവജാത ശിശുവിനെ വിമാനത്താവളത്തിൽ മറന്നു വച്ച യുവതി സഹയാത്രക്കാരെയും എയർപോർട്ട് അധികൃതരെയും പുലിവാല് പിടിപ്പിച്ചു. ജിദ്ദ എയർപോർട്ടിലാണ് സംഭവം നടന്നത്. കുഞ്ഞിനെ തിരികെയെടുക്കാൻ പറന്നുയർന്ന വിമാനം തിരികെ ഇറക്കേണ്ടിയും വന്നു.

ജിദ്ദയിൽ നിന്നും ക്വാലംപൂരൂലേക്ക് പോകാനുള്ള വിമാനത്തിലാണ് യുവതി ഉണ്ടായിരുന്നത്. എയർപോർട്ടിലെ വെയിറ്റിങ് റൂമിൽ കുട്ടിയോടൊപ്പം വിശ്രമിക്കുകയായിരുന്നു. പിന്നീട് വിമാനത്തിലെത്തിയപ്പോൾ കുഞ്ഞുണ്ടെന്ന കാര്യം യുവതി മറന്നുപോയി. എയര്‍പോര്‍ട്ടിലെ വെയിറ്റിംഗ് റൂമിലാണ് കുഞ്ഞിനെ മറന്നു വച്ചത്. ഫ്‌ലൈറ്റ് ഉയര്‍ന്ന് പൊങ്ങി കുറച്ചു സമയം കഴിഞ്ഞാണ് കുഞ്ഞ് കൂടെയില്ലെന്ന കാര്യം യുവതി ഓര്‍ത്തത്.

Loading...

ഉടനെ തന്നെ പൈലറ്റിനോട് പറഞ്ഞ് ഫ്‌ലൈറ്റ് തിരികെയിറക്കി. യുവതി കുഞ്ഞിനെ വിമാനത്താവളത്തില്‍ മറന്നു വച്ചു, തിരികെയെടുക്കാന്‍ വേണ്ടി ഫ്‌ലൈറ്റ് തിരിച്ച്‌ ലാന്റ് ചെയ്യുന്നു എന്നാണ് പൈലറ്റ് എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചത്. പൈലറ്റ് ഈ വിവരം എയര്‍പോര്‍ട്ടില്‍ വിളിച്ച്‌ പറയുന്നതിന്‍റെ ഓഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.