നോസ്ട്രഡാമസ് പറഞ്ഞത് ഇതുവരെ ശരിയായി…മൂന്നാം ലോക മഹായുദ്ധം പ്രവചനം ഭയപ്പെടുത്തുന്നു

1500 കാലത്ത് ജീവിച്ചിരുന്ന ലോക പ്രശസ്തനായ ഫ്രഞ്ച് ജോതി ശാസ്ത്രഞ്ജന്‍ നോസ്ട്രഡാമസിന്റെ പ്രചചനം ഭയപ്പെടുത്തുന്നു. മൂന്നാം ലോക മഹായുദ്ധമാണത്. അതും ആകാശത്തു നിന്നും വീഴുന്ന തീനാളങ്ങൾ ഭൂമിയേ ഉരുക്കി കളയും എന്ന ഭീതി നിറഞ്ഞതും ഭയപ്പെടുത്തുന്നതുമായ പ്രചനം.ഉത്തരകൊറിയ ആമേരിക്കൻ അക്രമണം ഉണ്ടായാൽ ഉപയോഗിക്കാൻ ആണവ പോർമുനകൾ എടുത്തുവയ്ച്ചിരിക്കുന്ന സാഹചര്യത്തിൽ ലോകം ആശങ്കപെടുകയാണ്‌. ജോതി ശാസ്ത്രഞ്ജന്‍ നോസ്ട്രഡാമസിനെ യുവ തലമുറക്ക് അത്ര പരിചയം ഉണ്ടാകില്ല.

1500 കാലഘട്ടത്തില്‍ ആണ് ഈ മഹാന്‍ ജീവിച്ചിരുന്നത്. താന്‍ ജീവിച്ചിരുന്ന കാലഘട്ടത്തിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കഴിഞ്ഞുള്ള കാര്യങ്ങളാണ് നോസ്ട്രഡാമസ് കൂടുതലായും പ്രവചിച്ചിരുന്നത്. ഫ്രഞ്ച് വിപ്ലവം, റഷ്യന്‍ വിപ്ലവം, ഹിറ്റ്‌ലറുടെ ഉയര്‍ച്ച, 1970ല്‍ അറബ് രാജ്യങ്ങളുടെ മുന്നേറ്റം, പോപ്പിനെതിരെയുള്ള വധശ്രമം എന്നിങ്ങനെ ഒട്ടേറെ സംഭവങ്ങള്‍ അദ്ദേഹം പ്രവചിച്ചിരുന്നു. ജൂത ഡോക്ടറായിരുന്ന നൊസ്ട്രഡാമസ് സ്വന്തം മരണം പോലും പ്രവചിച്ച ആളാണ്. 1566 ജൂലായ് ഒന്നിന് രാത്രി തനിക്ക് ശുഭദിനം ആശംസിച്ച പരിചാരകനോട് അടുത്ത സൂര്യോദയം വരെ താന്‍ ജീവിച്ചിരിക്കില്ല എന്നദ്ദേഹം പറഞ്ഞിരുന്നു. ഒന്നും രണ്ടും ലോക മഹായുദ്ധവും മിഡിലീസ്റ്റിൽ നടക്കുന്ന യുദ്ധവും അദ്ദേഹം സ്ഥലം പോലും കുറിച്ച് വയ്ച്ച് പ്രചചിച്ചത് ശരിയായി. നൂറ്റാണ്ടുകൾ മുൻ കൂട്ടി  കാണാൻ ആ കണ്ണുകൾക്ക് ദൈവം വരം നല്കിയിരുന്നു എന്നായിരുന്നു ലോകത്തേ പല ജ്യ്യോതിഷികളും പിന്നീട് പറഞ്ഞത്.

Loading...

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നു. വയസ്സായ നോസ്ട്രടമസ് നിര്യാതനായി. അദ്ദേഹത്തിന്റെ മൃതദേഹം രാജാവിന്റെ സാന്നിധ്യത്തില്‍ കല്ലറയില്‍ അടക്കിയ ശേഷം എല്ലാവരും പിരിഞ്ഞു പോയി. തിരിച്ചു കൊട്ടാരത്തില്‍ എത്തിയ രാജാവ് നോസ്ട്രടമസിന്റെ ഡയറി വേണം എന്ന് ആവശ്യപ്പെട്ടു. ഡയറി എപ്പോഴും അദ്ദേഹം ഷര്‍ട്ടിന്റെ പോക്കറ്റില്‍ ആണ് വെക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ എല്ലാ ഷര്‍ട്ടും പരിശോധിച്ചു. ആളുകള്‍ അദേഹത്തിന്റെ വീടും പരിസരവും അരിച്ചു പെറുക്കി. ഡയറി മാത്രം കിട്ടിയില്ല. നോസ്ട്രടമസ്‌നെ അടക്കിയപ്പോള്‍ ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഡയറി കാണുമായിരിക്കും എന്ന് പിന്നീടാണ് ഓര്‍മ്മവന്നത്. എല്ലാവരും വീണ്ടും ശവക്കല്ലറയില്‍ എത്തി, കല്ലറ കുത്തി തുറന്നു നോക്കിയപ്പോള്‍ പോക്കറ്റില്‍ ഡയറിയുണ്ടായിരുന്നു. അത് തുറന്നു ആദ്യത്തെ പേജ് വായിച്ചപ്പോള്‍ എല്ലാവരും ഞെട്ടി തരിച്ചു പോയി. ആദ്യത്തെ പേജില്‍ ഇങ്ങനെ എഴുതിയിരുന്നു. നിങ്ങള്‍ ഇത്രാം തീയതി എന്റെ ശവക്കല്ലറ കുത്തി തുറന്ന് എന്റെ ഡയറി എടുക്കും.

മൂന്നാം ലോക മഹായുദ്ധം എന്നത് അദ്ദേഹം പറഞ്ഞുവയ്ച്ചത് ഇനിയും പൂർത്തിയായിട്ടില്ല. അതായത് ഇതുവരെ പറഞ്ഞൈരുന്ന പ്രവചനങ്ങൾ സംഭവിച്ചപ്പോൾ ഇനിയുള്ള പ്രവചനം ഓർത്ത് ലോകം ഞടുങ്ങുന്നുണ്ട്. നോസ്ട്രഡാമസിനേയും അദ്ദേഹത്തിന്റെ പ്രവചനങ്ങളേയും വിലയിരുത്തിയ ശാസ്ത്രലോകം പോലും ഒന്നും നിഷേധിക്കാൻ തയ്യാറായിട്ടില്ല. 1500 കാലത്തിന്‌ ശേഷം ഒരു പാട് ശാസ്ത്രഞ്ജർ ലോകത്ത് വന്നു പോയി എങ്കിലും അവരാരും നോസ്ട്രഡാമസ്  പ്രചചനങ്ങളേ അവഗണിച്ചിട്ടും പരിഹസിച്ചിട്ടും ഇല്ല. നിലവില്‍ അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഇതിലേയ്ക്കാണോ വഴിതെളിക്കുന്നതെന്ന സംശയം ആളുകളില്‍ ഉയര്‍ന്നുകഴിഞ്ഞു. report by അരുൺ ദാസ്