രൂപയുടെ മൂല്യം താഴോട്ട് തന്നെ; ഇന്നലെ രേഖപ്പെടുത്തിയത് ഡോളറിനെതിരെയുളള ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്

മുംബൈ: രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്ക്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കൂടിയതും ചൈനയും അമേരിക്കയും തമ്മിലുള്ള വാണിജ്യയുദ്ധവും, ഡോളറിന്റെ മൂല്യം കൂടിയതുമാണ് രൂപയുടെ മൂല്യം കൂപ്പുകുത്താനുള്ള പ്രധാനകാരണം.

രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് ഡോളറിന്റെ ശേഖരം വിറ്റഴിച്ചെങ്കിലും ഫലം കണ്ടില്ല. ഇന്നലെ ഒരു ഡോളറിന് 72.97 വിനിമയ നിരക്കായിരുന്നു. ഡോളറിനെതിരെയുളള ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യമാണ് ഇന്നലെ രൂപയ്ക്ക് രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 294 പോയിന്റ് ഇടിഞ്ഞ് 37,290 ലും നിഫ്റ്റി 98 പോയിന്റ് ഇടിഞ്ഞ് 11,278 ലും വ്യാപാരം അവസാനിപ്പിച്ചു. രൂപയുടെ വിലയിടിഞ്ഞതോടെ എണ്ണയുടെയും മറ്റ് നിത്യോപയോഗ സാധനങ്ങളുടെയും വില ഇനിയും കൂടാന്‍ സാധ്യതയുണ്ട്.

Loading...