സിഡ്‌നി: മരിച്ചവരില്‍ നിന്ന് ഗര്‍ഭം ധരിക്കുമോ? അവിശ്വസനീയം. എന്നാല്‍ സംഭവം ശരിതന്നെ! ഭര്‍ത്താവ് മരിച്ച് ദിവസങ്ങള്‍ക്കുശേഷം അദ്ദേഹത്തില്‍ നിന്ന് ഗര്‍ഭം ധരിച്ച് കുഞ്ഞിനെ പ്രസവിച്ച ഒരു അമ്മ ഓസ്ട്രേലിയയില്‍. ഭര്‍ത്താവ് മരിച്ച് രണ്ട്‌ ദിവസം കഴിഞ്ഞ്‌ ശേഖരിച്ച ബീജത്തില്‍ നിന്നാണ് ഇവര്‍ക്ക് കുഞ്ഞ്  പിറന്നത്. മരണമടഞ്ഞ ഭര്‍ത്താവില്‍ നിന്ന്‌ ബീജം ശേഖരിക്കുന്നതിന്‌ ഓസ്‌ട്രേലിയയിലെ സുപ്രീം കോടതിയെ സമീപിച്ച്‌ നിയമപോരാട്ടത്തിലൂടെയാണ്‌ യുവതി അനുമതി നേടിയെടുത്തത്‌. ഭര്‍ത്താവിന്റെ മരണത്തിന്‌ 48 മണിക്കൂറിന്‌ ശേഷം ബീജം ശേഖരിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.

മരിച്ച്‌ രണ്ട്‌ ദിവസം കഴിഞ്ഞ്‌ ശേഖരിച്ച ബീജത്തില്‍ നിന്ന്‌ യുവതിക്ക്‌ വിജയകരമായി ഗര്‍ഭം ധരിക്കാനാകുമോ എന്ന്‌ ഡോക്‌ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തീരുമാനത്തില്‍ നിന്ന്‌ പിന്നോട്ടില്ലെന്ന്‌ യുവതി പ്രഖ്യാപിച്ചതോടെ ഡോക്‌ടര്‍മാരും യുവതിക്കൊപ്പം നില്‍ക്കുകയായിരുന്നു. മരണമടഞ്ഞ പുരുഷന്‍മാരില്‍ നിന്ന്‌ ബീജം ശേഖരിച്ച്‌ യുവതികള്‍ ഗര്‍ഭം ധരിച്ച സംഭവങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും മരണം റിപ്പോര്‍ട്ട്‌ ചെയ്‌ത് 48 മണിക്കൂറിന്‌ ശേഷം ബീജം ശേഖരിക്കുകയും അത്‌ വിജയത്തിലെത്തുകയും ചെയ്യുന്നത്‌ ഇത്‌ ആദ്യത്തെ സംഭവമാണ്‌.

Loading...

ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്‌ഡ് സ്വദേശിയായ യുവതി കാന്‍ബറയിലെത്തിയാണ്‌ ഗര്‍ഭം ധരിച്ചത്‌. കാന്‍ബറയിലെ നിയമപ്രകാരം മരിച്ച ഭര്‍ത്താവില്‍ നിന്ന്‌ ഗര്‍ഭം ധരിക്കുന്നതിനുള്ള ചികിത്സ നിയമവിരുദ്ധമാണ്‌.