കാ​മു​ക​ന്‍ യു​വ​തി​യെ ആ​സി​ഡ് ഒഴിച്ച്‌ തീ​കൊ​ളു​ത്തി കൊന്നു

Youvathi
Youvathi

മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ബീ​ഡ് ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്​​ച പു​ല​ര്‍​ച്ച​യാ​ണ്​ ഞെട്ടിക്കുന്ന ക്രൂര സം​ഭ​വം അരങ്ങേറിയത്. കാ​മു​കനായ യുവാവ് യു​വ​തി​യെ ആ​സി​ഡ് ഒഴിച്ച്‌ തീ​കൊ​ളു​ത്തി കൊന്നു.നാ​ന്ദേ​ഡ്​ സ്വ​ദേ​ശിയായ യു​വ​തി കാ​മു​ക​നാ​യ അ​വി​നാ​ശ് രാ​ജു​രെ​യു​മാ​യി (25) പു​നെ​യി​ല്‍ ​നി​ന്ന് ജ​ന്മ​നാ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കി​ട​യി​ല്‍ യാ​ലാം​ബ് ഘ​ട്ടി​ല്‍ വി​ശ്ര​മി​ക്കാ​നി​റ​ങ്ങി​യ​തി​നി​ട​യി​ലാ​ണ്​ വളരെ നിഷ്ട്ടൂരമായ ആക്രമണം നടന്നത്.

Woman Crime
Woman Crime

യു​വ​തി​യു​ടെ ​ദേ​ഹ​ത്ത്​ ആ​സി​ഡ്​ ഒ​ഴി​ച്ച​ശേ​ഷം പെ​ട്രോ​ള്‍ ഒ​ഴി​ച്ച്‌​ ക​ത്തി​ക്കാ​ന്‍ ശ്ര​മിക്കുകയായിരുന്നു ഉണ്ടായത്.​സംഭവശേഷം ര​ക്ഷ​പ്പെ​ട്ട പ്രതിയെ പൊലീസ്​ പിന്നീട്​ അറസ്റ്റ് ചെയ്യുകയുണ്ടായി. ഉ​ച്ച​ക്ക്​ സ്​​ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സു​കാ​രാ​ണ്​ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. യു​വ​തി​യു​ടെ മ​ര​ണ​മൊ​ഴി​യെ​ടു​ത്തെ​ങ്കി​ലും ആ​ക്ര​മ​ണ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Loading...