കാത്തിരിപ്പിന് അവസാനം; സംസ്ഥാനത്ത് തിയേറ്ററുകൾ തുറന്നു

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത് സിനിമാ തിയറ്ററുകൾ തുറന്നു. ആദ്യ രണ്ട് ദിവസം ശുചീകരണവും മറ്റ് ഒരുക്കങ്ങളുമാണ് നടക്കുന്നത്. ബുധനാഴ്ച്ചയോടെ സിനിമകളുടെ പ്രദർശനം ആരംഭിക്കും. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 50 ശതമാനമാണ് തിയറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റി.മാസങ്ങളുടെ ഇടവേളയ്‌ക്ക്‌ ശേഷമാണ് സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറക്കുന്നതെങ്കിലും ബുധനാഴ്ച്ചയോടെ മാത്രമേ പലയിടത്തും ആദ്യ പ്രദർശനം ആരംഭിക്കുകയുള്ളു.

നിലവിൽ ആദ്യ രണ്ടു ദിവസവും ശുചീകരണവും മറ്റ് ഒരുക്കങ്ങളുമാണ് നടക്കുക. ജയിംസ് ബോണ്ട് ചിത്രം നോടൈം ടു ഡൈ ആണ് തിയറ്ററുകളിലെത്തുന്ന ആദ്യചിത്രം. വ്യാഴാഴ്ച ശിവ കാർത്തികേയൻ്റെ തമിഴ് ചിത്രം ഡോക്ടർ തിയറ്ററുകളിലെത്തും. ജോജു ജോർജ് നായകനായ സ്റ്റാറാണ് തിയ്യറ്ററുകളിലെത്തുന്ന ആദ്യ മലയാള ചിത്രം. വെള്ളിയാഴ്ച്ചയാവും ചിത്രത്തിൻ്റെ റിലീസ്. രജനീകാന്ത് ചിത്രം അടകം തമിഴ് ഹിന്ദി ദീപാവലി റിലീസുകളും അടുത്ത ആഴ്ച്ച എത്തും. നവംബർ മധ്യത്തോടെയാവും ദുൽഖർ സൽമാൻ ചിത്രം കുറുപ്പ് തിയറ്ററകളിലെത്തുക. ജനുവരി വരെയുള്ള സിനിമകളുടെ ചാർട്ടിംങ് ഏകദേശം പൂർത്തിയായിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 50 ശതമാനമാണ് തിയറ്ററുകളിലെ സീറ്റിംഗ് കപ്പാസിറ്റി. കൂടാതെ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്കു മാത്രമേ തിയറ്ററിനകത്ത് പ്രവേശിക്കാൻ അനുവാദമുള്ളു.

Loading...