സിനിമപ്രേമികള്‍ ഇനിയും കാത്തിരിക്കണം;സംസ്ഥാനത്ത് ഉടന്‍ തിയേറ്ററുകള്‍ തുറക്കില്ല

കൊച്ചി: സിനിമാ മേഖലക്ക് പ്രത്യേക പാക്കേജ് ലഭിക്കാതെ സംസ്ഥാനത്തെ തിയ്യേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍. ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനം അനുഭാവപൂര്‍വം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍. കൊച്ചിയില്‍ ചേര്‍ന്ന സംഘടനാ യോഗം തിയ്യേറ്ററുകള്‍ തുറക്കാമെന്ന തിയ്യേറ്ററുടമകളുടെ തീരുമാനവും തള്ളി.

തീയേറ്ററുകള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും വിനോദ നികുതി ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ തീയേറ്ററുകള്‍ തുറക്കില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചു.നിലവില്‍ 50 ശതമാനം കാണികളെ ഉള്‍ക്കൊള്ളിച്ച് പ്രദര്‍ശനം ആരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത് അംഗീകരിക്കാനാകില്ലെന്നാണ് ഫിലിം ചേംബറിന്റെ നിലപാട്. ഇത് വലിയ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുമെന്നാണ് തീയേറ്റര്‍ ഉടമകളുടെ വിലയിരുത്തല്‍.

Loading...