മോഷ്ടിക്കാന്‍ കയറിയ ആളിനെ കുടുക്കിയത് മുട്ട, പത്തനംതിട്ടയില്‍ നടന്ന സംഭവം ഇങ്ങനെ

പത്തനംതിട്ട, പാലക്കാട്,?തൃശൂര്‍, ആലപ്പുഴ,?കണ്ണൂര്‍ ജില്ലകളിലെ ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന തൃശൂര്‍ സ്വദേശി കെ.കെ ഫക്രുദ്ദീന്‍ അറസ്റ്റില്‍. റാന്നിയിലെ പച്ചക്കറിക്കടയില്‍ നിന്ന് കഴിഞ്ഞാഴ്ച അമ്ബതിനായിരം രൂപ മോഷണം പോയിരുന്നു. ചില ആരാധനാലയങ്ങളിലും മോഷണം നടന്നിരുന്നു.

സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെക്കണ്ട പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇയാള്‍ ചെയ്ത ചില മോഷണങ്ങള്‍ക്ക് തുമ്ബ് ലഭിക്കാന്‍ കാരണം ഒരു മുട്ടയാണ്. ജൂണ്‍ മാസം അവസാനം ഇയാള്‍ പള്ളികളിലും ഒരു ഹോട്ടലിലും മോഷണം നടത്തിയിരുന്നു.

Loading...

ഹോട്ടലിലെ മോഷണത്തിനിടെ ഒരു മുട്ട പൊട്ടിച്ച് കുടിച്ചിരുന്നു. മുട്ട കഴിക്കുമ്‌ബോള്‍ ഗ്ലൗസ് ധരിച്ചിരുന്നില്ല. വിരലടയാളം മുട്ടത്തോടില്‍ നിന്ന് പൊലീസിന് ലഭിച്ചതോടെ അതിനുപിന്നിലും ഫക്രുദ്ദീനാണെന്ന് തിരിച്ചറിയുകയായിരുന്നു. മോഷ്ടിക്കുന്ന പണം കള്ളു കുടിക്കാനും ധൂര്‍ത്തടിക്കാനുമാണ് ഇയാള്‍ ചെലവഴിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.