പറവൂര്‍ ക്ഷേത്രക്കവര്‍ച്ച; മുഴുന്‍ പ്രതികളും പിടിയില്‍

കൊച്ചി: വടക്കന്‍ പറവൂരിലെ ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ കേസിലെ മുഴുവന്‍ പ്രതികളും പിടിയില്‍. മലയാളികളും തമിഴരും ഉള്‍പ്പെട്ട സംഘമാണ് പൊള്ളാച്ചിയില്‍ പിടിയിലായിരിക്കുന്നത്. ഇവരില്‍നിന്ന് തിരുവാഭരണം ഉള്‍പ്പടെയുള്ള മോഷണ മുതലുകളും പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം റൂറല്‍ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഷാജി, മഹേഷ് എന്നിവരാണ് സംഘത്തിലെ പ്രധാനികള്‍. നിരവധി മോഷണ കേസുകളിലെ പ്രതികളാണ് ഇവര്‍ എന്നാണ് സൂചന. ഇവരെ കൊച്ചിയില്‍ എത്തിച്ച് വിശദമായി ചോദ്യംചെയ്തു വരികയാണ്. വടക്കന്‍ പറവൂര്‍ കോട്ടുവള്ളിയിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ മോഷണം. തൃക്കപുരം ക്ഷേത്രത്തിലും ശ്രീനാരായണ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്.

ക്ഷേത്രവാതില്‍ കുത്തിതുറന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ശ്രീനാരായണ ക്ഷേത്രത്തിലെ 20 പവനോളം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും കാണിക്ക വഞ്ചിയിലെ പണവും നഷ്ട്ടപ്പെട്ടതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. തൃക്കവരം ക്ഷേത്ത്രിലെ 30 പവനോളം വരുന്ന തിരുവാഭരണവും കാണിക്കവഞ്ചിയിലെ പണവുമാണ് മോഷണം പോയതെന്നാണ് വിവരം. രണ്ട് ക്ഷേത്രങ്ങളിലും ഒരേ രീതിയിലുള്ള മോഷണമാണ് നടന്നത്.