ട്രെയിനുകളിൽ മോഷണം നടത്തിയ അദ്ധ്യാപകനേ പിടികൂടി

ഷൊർണൂർ: ട്രയിനുകളിൽ സ്ഥിരമായി മോഷണം നടത്താറുള്ള അദ്ധ്യാപകനേ പിടികൂടി.മലപ്പുറം ജില്ലയിലെ സ്കൂൾ അധ്യാപകൻ പുലാമന്തോൾ ചെമലശ്ശേരി തച്ചങ്ങാടൻ സെയ്ദലവി (35) റെയിൽവേ പൊലീസിന്റെ പിടിയിലായി. മംഗളൂരു എക്സ്പ്രസിലെ യാത്രക്കാരന്റെ 13 പവൻ സ്വർണാഭരണങ്ങളടക്കം വിവിധ യാത്രക്കാരുടെ ബാഗുകൾ മോഷ്ടിച്ച കേസിലാണ്‌ അദ്ധ്യാപകൻ അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ രണ്ടിന് നിലമ്പൂർ – പാലക്കാട് പാസഞ്ചറിലെ യാത്രക്കാരന്റെ മൊബൈൽ ഫോണും നാലിന് കണ്ണൂർ – യശ്വന്തപുര എക്സ്പ്രസിൽ യാത്രക്കാരന്റെ പേഴ്സും, കവർന്നിരുന്നു.

തിരുവനന്തപുരം–മംഗളൂരു എക്സ്പ്രസ് എന്നിവയിൽ നിന്ന് യാത്രക്കാരുടെ ബാഗുകളും കവർന്നതു സെയ്ദലവിയാണെന്നു പൊലീസ് പറഞ്ഞു. റെയിൽവേ എസ്പി മെറിൻ ജോസഫ് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയ്ക്കിടെ ഇന്നലെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെ തുടർന്നു ചോദ്യം ചെയ്തപ്പോഴാണു കവർച്ചാ വിവരങ്ങൾ ലഭിച്ചത്. ബിഎഡ് ബിരുദധാരിയാണ് സെയ്ദലവി.

Loading...

അദ്ധ്യാപനം കഴിഞ്ഞിട്ടുള്ള സെയ്ദലവിയുടെ ഒരു സൈഡ് ബിസിൻസ് എന്ന രീതിയിൽ ട്രയിനിൽ മോഷണം തുടങ്ങുകയായിരുന്നു. മാന്യമായി വസ്ത്രം ധരിച്ച് ആളുകളുടെ അടുത്ത് കൂടി അവരെ ചതിക്കുകയായിരുന്നു ശൈലി. ട്രയിനിൽ യാത്രക്കാരേ ആദ്യം നോക്കി വയ്ച്ച് അവർ ഉറങ്ങുമ്പോഴും, ടൊയ്‌ലറ്റിൽ പോകുമ്പോഴും അവരുടെ ബാഗും എടുത്ത് കടന്നു കലയുന്നതും ഇയാളുടെ പരിപാടിയായിരുന്നു. ഏതായാലും നിരവധി ട്രയിലെ മോഷണം കുറെ വില്ലൻ പിടിയിലായതോടെ അവസാനിക്കും.