നിര്‍ഭയ കേസ്; പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍

നിര്‍ഭയ കേസിലെ എല്ലാ പ്രതികളുടെയും ദയാഹര്‍ജി തള്ളിയ സാഹചര്യത്തില്‍ പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍. ആവശ്യത്തില്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വാദം കേള്‍ക്കാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി തീരുമാനിച്ചു.

പ്രതികളുടെ എല്ലാ നിയമപരമായ അവസരങ്ങളും അവസാനിച്ചുവെന്നും ജയില്‍ അധികൃതര്‍ കോടതിയെ ധരിപ്പിച്ചു. ദയാഹര്‍ജി തള്ളിയ വിവരം പവന്‍കുമാറിനെ അറിയിച്ചതായി തിഹാര്‍ ജയില്‍ അധികൃതര്‍ പറഞ്ഞു.

Loading...

പ്രതികളായ അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവര്‍ക്കുള്ള വധശിക്ഷ ജനുവരി 22ന് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പ്രതികള്‍ പ്രത്യേകം ദയാഹര്‍ജികള്‍ നല്‍കിയതിനാല്‍ പിന്നീട് നാല് തവണ മരണവാറണ്ട് സ്റ്റേ ചെയ്യേണ്ടി വന്നു.പവന്‍ ഗുപ്ത നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇതോടെ കേസിലെ പ്രതികള്‍ക്കു മുന്നിലെ നിയമപരമായ അവകാശങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്.

പ്രതികള്‍ക്ക് നോട്ടീസ് അയക്കാതെ തന്നെ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. പ്രതികളുടെ ഭാഗം കേള്‍ക്കേണ്ടത് സ്വാഭാവിക നീതിയാണെന്ന് അഡിഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ നിലപാട് വ്യക്തമാക്കി. പ്രതികള്‍ക്കും അവരുടെ അഭിഭാഷകര്‍ക്കും നോട്ടീസ് അയക്കാനും ഉത്തരവിട്ടു.