സില്‍വര്‍ ലൈന് ബദലായി മൂന്നാമത്തെ റെയില്‍വേ പാത; ബിജെപി നേതാക്കള്‍ കേന്ദ്രമന്ത്രിയെ കാണും

തിരുവനന്തപുരം. കേരളത്തില്‍ മൂന്നാമത്തെ റെയില്‍ വേ ലൈന്‍ ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ബിജെപി നേതാക്കള്‍ കേന്ദ്ര റെയില്‍ വേ മന്ത്രി അശ്വിനി വൈഷ്ണവിനെ കാണും. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ സില്‍വര്‍ ലൈന് പകരം പുതിയ റെയില്‍ വേ പാത അനുവദിക്കണമെന്നാണ് ആവശ്യം.

കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയില്‍വേ മന്ത്രിയെ കാണുന്നത്. കേന്ദ്രമന്ത്രിയുമായിട്ടുള്ള ചര്‍ച്ചകളില്‍ കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയാകും. നേമം ടെര്‍മിനല്‍ പദ്ധതിയില്‍ നിന്നും റെയില്‍ വേ പിന്മാറുന്നത് ശരിയല്ലെന്നും. പദ്ധതിയുടെ ആവശ്യവും നേതാക്കള്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച ചെയ്യും.

Loading...

കേരളത്തില്‍ വേഗത കൂടിയ ട്രയിനുകള്‍ ഓടിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുന്നതിന് ബദല്‍ മാര്‍ഗ്ഗം കണ്ടെത്തണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതി സാമ്പത്തികമായി നടപ്പിലാക്കുവാന്‍ പറ്റുന്നതല്ലെന്നും. കേരളത്തിന്റെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.