ക്ഷേത്രം തന്ത്രി മൂന്നാം ക്‌ളാസുകാരനെ പീഢിപ്പിച്ചു, എല്‍.കെ.ജെ മുതല്‍ തുടങ്ങിയ വൈകൃതം

ക്ഷേത്രം തന്ത്രിയും പീഢനം തുടങ്ങി. ഇതാ തിരുവന്തപുരത്ത് നിന്നും ഞെട്ടിപ്പിക്കുന്ന സംഭവം.പരവൂര്‍ തോട്ടുംകര ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തന്ത്രിയായ ഒറ്റൂര്‍ സ്വദേശി ജയിനാ എന്ന 21കാരന്‍ 3വയസുകാരനെ പീഢിപ്പിച്ചു. കല്ലമ്പലം പോലീസിന്റെ പിടിയിലായ പ്രതിയുടെ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ഭക്തര്‍ തലയില്‍ കൈവയ്ച്ചു. ഒരു തന്ത്രിയില്‍ നിന്നും ഇത്ര പ്രതീക്ഷിച്ചില്ല എന്നും ഭക്തര്‍.മൂന്നാം ക്ലാസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ക്ഷേത്രം തന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കേസ് പോസ്‌കോ ആയതിനാല്‍ തന്ത്രിക്ക് ഇനി ജയിലില്‍ ഇരുന്ന് ഏറെ കാലം സ്വന്തം പൂജകള്‍ നടത്താം . പരവൂര്‍ തോട്ടുംകര ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ദിവസ കൂലിക്കാണ് ഇയാള്‍ തന്ത്രി പണി ചെയ്ത് വന്നത്.

കുട്ടിയേ ഇയാള്‍ വര്‍ഷങ്ങളായി പീഢിപ്പിക്കുകയായിരുന്നു. 5മത്തേ വയസില്‍ എല്‍.കെ.ജി സ്‌കൂള്‍ മുതല്‍ പീഢനം തുടര്‍ന്നിരുന്നു. 4 കൊല്ലമായി പീഢനം തുടരുകയായിരുന്നു. കുട്ടിയുടെ അഞ്ചു വയസുമുതല്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാട്ടി പ്രതി നിരന്തരം പീഡനത്തിനു വിധേയമാക്കിയിരുന്നു. മുത്തശ്ശിയോട് കുട്ടി കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ കല്ലമ്പലം പോലീസില്‍ പരാതി നല്‍കി. പരിചയക്കാരനായ പ്രതി കുട്ടിയുടെ വീട്ടില്‍ എത്തിയും പ്രതിയുടെ വീട്ടില്‍ കുട്ടിയെ എത്തിച്ചുമാണ് പീഡനത്തിന് വിധേയമാക്കിയിരുന്നത്. കല്ലമ്പലം പൊലീസ് പോക്സോ ആക്ട് പ്രകാരം കേസെടുത്തു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Loading...

തന്ത്രിയുടെ ലൈംഗീക വൈകൃതത്തിനെതിരെ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്ത് നിന്നും കര്‍ശന നടപടി ഉണ്ടാകും എന്നും അറിയുന്നു. മാത്രമല്ല ഈ തന്ത്രിയുടെ പൂജകളില്‍ പങ്കെടുത്ത ഭക്ത ജനങ്ങളും നിരാശരാണ്.