തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കൊവിഡ് : നഗരസഭ ഓഫീസ് അടച്ചു

മലപ്പുറം: തിരൂരങ്ങാടി നഗരസഭ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരസഭ ഓഫീസ് അടച്ചു. ശുചീകരണ തൊഴിലാളിയായ ജീവനക്കാരന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് തിരുവനന്തപുരം പൂന്തുറയിലും നൂറോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനിടെ കാസര്‍കോട് മരിച്ച വ്യക്തിയുടെ രണ്ടാമത് പരിശോധനാ ഫലവും പോസിറ്റീവായി.

അതേസമയം കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊവിഡില്ല. പുത്തൂർ സ്വദേശിയായ മനോജിനാണ് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇയാളുടെ അന്തിമ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ നടത്തിയ ട്രൂ നാറ്റ് പരിശോധനയിൽ ഇയാൾക്ക് പൊസിറ്റീവ് ആയിരുന്നു. തുടര്‍ന്ന് ഇന്ന് നടത്തിയ വിശദ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡില്ലെന്ന് സ്ഥിരീകരിച്ചത്. ദുബായില്‍ നിന്നെത്തിയ മനോജ് സുഹൃത്തിനൊപ്പം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

Loading...

എന്നാൽ കോഴിക്കോട് കല്ലായിൽ രോഗം സ്ഥിരീകരിച്ച ഗർഭിണിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടെ 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 92 പേരുടെ സ്രവ പരിശോധന നടത്തിയതിൽ 5 പേരുടെ ഫലം പോസിറ്റീവായി, ഗർഭിണി ബന്ധുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്, ഇതിൽ രണ്ട് പേർ കല്ലായി സ്വദേശികളും 3 പേർ പന്നിയങ്കര മേലേരിപ്പാടം സ്വദേശികളുമാണ്. മൂത്ത കുട്ടി,അച്ഛൻ, അമ്മ, സഹോദരി സഹോദരിയുടെ കുട്ടി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന്ഇവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.