നൂലുകെട്ട് കഴിഞ്ഞാല്‍ കുഞ്ഞുമായി അമ്മയെ കാണാമെന്ന് പറഞ്ഞു,പ്ലാസ്റ്റിക് കുട്ടയിലാക്കി സ്ഥലം വിട്ടു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടന്നത് ഞെട്ടിക്കുന്ന സംഭവമാണ്. നാല്‍പ്പത് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് സ്വന്തം പിതാവ് വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്.നെടുമങ്ങാട് പനവൂര്‍ സ്വദേശിനി ചിഞ്ചുവിന്റെ ഇളയമകള്‍ ശിവഗംഗയാണ് (45 ദിവസം) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുഞ്ഞിന്റെ അ‌ച്ഛനായ പാച്ചല്ലൂര്‍ മാര്‍ക്കറ്റിന് സമീപം പേറയില്‍ വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍ (24)റിമാന്‍ഡിലാണ്. അറിയപ്പെടുന്ന കുടുംബത്തിലെ അംഗമായ ഉണ്ണികൃഷ്ണനും ഫേസ്ബുക്ക് സുഹൃത്തും പ്രായത്തില്‍ മുതിര്‍ന്നതുമായ ചിഞ്ചുവുമായുള്ള പ്രണയവും വിവാഹവും ഉണ്ണികൃഷ്ണന്റെ വീട്ടുകാ‌ര്‍ക്ക് ഇഷ്ടമായിരുന്നില്ല. ചി‌ഞ്ചു ഗര്‍ഭിണിയായതറിഞ്ഞ വീട്ടുകാ‌ര്‍ ഉണ്ണിക്കൃഷ്ണനെ വീട്ടില്‍ കയറ്റാന്‍ വിസമ്മതിച്ചു. എന്നാൽ ഭർത്താവിനൊപ്പം കഴിയണമെന്ന് ചിഞ്ചു വാശി പിടിച്ചു.

ഇതിന് പിന്നാലെയാണ് നൂല് കെട്ട് കഴിഞ്ഞയുടന്‍ കുഞ്ഞുമായി അമ്മയെ കാണാമെന്നും കുഞ്ഞിനെ കാണുമ്പോള്‍ അമ്മയുടെ പിണക്കം മാറുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് ചിഞ്ചുവിന്റെ കൈയ്യിൽ നിന്നും ഉണ്ണികൃഷ്ണൻ കുഞ്ഞിനെ വാങ്ങിയത്. കുഞ്ഞിനെ വാങ്ങി ബൈക്കില്‍ പ്ലാസ്റ്റിക്ക് കുട്ടയിലാക്കിയാണ് ഇയാൾ കടന്നുകളഞ്ഞത്. ഏറെനേരമായിട്ടും കാണാത്തതിനെ തുട‌ര്‍ന്ന് ഉണ്ണിക്കൃഷ്ണനെ ഫോണില്‍ വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഇതേ തുടര്‍ന്ന് ചിഞ്ചു പാച്ചല്ലൂരിലെ ഉണ്ണിക്കൃഷ്ണന്റെ വീട്ടിലെത്തിയെങ്കിലും കുഞ്ഞിനെയും ഉണ്ണിക്കൃഷ്ണനെയും കണ്ടില്ല. ഇതോടെയാണ് ചിഞ്ചു പോലീസിൽ പരാതി നൽകിയത്.

Loading...