പ്രതിഷേധത്തില്‍ മുങ്ങി നഗരസഭാ കൗണ്‍സില്‍ യോഗം; പ്രതിപക്ഷം നടുത്തളത്തില്‍

തിരുവനന്തപുരം. കത്ത് വിവാദത്തെ തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധം. യോഗത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് കൗണ്‍സില്‍ യോഗത്തില്‍ ഉയരുന്നത്.

മേയര്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. അതേസമയം മേയര്‍ക്ക് പിന്തുണ നല്‍കി എല്‍ഡിഎഫ് കൗണ്‍സിലര്‍മാരും രംഗത്തെത്തി. നമ്മള്‍ മേയര്‍ക്കൊപ്പം എന്ന ബാനര്‍ ഉയര്‍ത്തിയാണ് എല്‍ഡിഎഫിന്റെ പ്രതിരോധം.

Loading...