മകളുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവം; വ്യക്തി വൈരാ​ഗ്യമെന്ന് പൊലീസ്

തിരുവനന്തപുരം: മകളുടെ ആൺസുഹൃത്തിനെ അച്ഛൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പിന്നിൽ വ്യക്തി വൈരാ​ഗ്യമെന്ന് പൊലീസ്. കള്ളനെന്ന് കരുതിയാണ് അനീഷിനെ കുത്തിയതെന്നായിരുന്നു പ്രതിയായ ലാൽ ആദ്യം പൊലീസിന് നൽകിയ മൊഴി. എന്നാൽ ലാലിന് കൊല്ലപ്പെട്ട അനീഷിനോടുള്ള വിരോധവും മറ്റ് കാരണങ്ങളും സംബന്ധിച്ച് അന്വേഷിക്കുമെന്നുമാണ് അസിസ്റ്റന്റ് കമ്മിഷണർ ഡി കെ പൃഥ്വിരാജ് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. തിരുവനന്തപുരം പേട്ടയിലാണ് 19 കാരൻ അനീഷ് ജോർജ് കൊല്ലപ്പെട്ടത്. പ്രതി സൈമൺ ലാലിന്റെ മകളുടെ സുഹൃത്താണ് പൊലീസ്. കൊലപാതകത്തിന് ശേഷം സൈമൺ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സൈമൺ ലാലിന്റെ വീടിന്റെ രണ്ടാം നിലയിൽ വെച്ചാണ് അനീഷിന് കുത്തേറ്റത്.

അതേസമയം ലാലിന്റെ കുടുംബവുമായി അനീഷിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയില്ലെന്നാണ് അനീഷിന്റെ ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. പേട്ടയിലെ പള്ളിയിൽ ക്വയർ പാടുന്ന സംഘത്തിൽ അനീഷും ലാലിന്റെ മകളുമുണ്ടായിരുന്നു. എന്നാൽ ഇവർ തമ്മിലുള്ള സൗഹൃദം അധികമാരും അറിഞ്ഞിരുന്നില്ല. ഇന്ന് പുലർച്ചെ നാലുമണിക്കാണ് സംഭവം. സംഭവത്തെ കുറിച്ച് ലാൽ പൊലീസിനോട് പറഞ്ഞതിങ്ങനെ; പുലർച്ചെ നാലുമണിയോടെ എഴുന്നേറ്റപ്പോഴാണ് പെട്ടെന്നൊരാൾ ഓടിമറയുകയും ബാത്‌റൂമിൽ കയറി വാതിലടക്കുകയും ചെയ്യുന്നത് കണ്ടത്. തുടർന്ന് അടുക്കളയിൽ നിന്ന് വെട്ടുകത്തിയുമായി ലാലു കുളിമുറിയിലേക്ക് കടന്നു. ഇതിന് പിന്നാലെയുണ്ടായ പിടിവലിയിലാണ് അനീഷ് കൊല്ലപ്പെട്ടത്. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു’. പേട്ട ബഥനി കോളജിലെ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിയാണ് അനീഷ് ജോർജ്

Loading...