പെറ്റിബുക്കും പണവുമായി മുങ്ങി… ഫോണും സ്വിച്ച് ഓഫ് ചെയ്തു; തിരുവനന്തപുരത്തെ ട്രാഫിക് എസ്‌ഐ രണ്ടുമാസത്തിന് ശേഷം അറസ്റ്റില്‍

Loading...

തിരുവനന്തപുരം: പെറ്റിക്കേസുകളില്‍ പിഴ ഇനത്തില്‍ പിരിച്ചെടുത്ത പണവും പെറ്റിബുക്കുമായി രണ്ടുമാസമായി മുങ്ങി നടന്ന ട്രാഫിക് പോലീസ് എസ്‌ഐ അറസ്റ്റില്‍. പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയ ഇദ്ദേഹത്തെ വീട്ടില്‍ നിന്നുമാണ് അറസ്റ്റു ചെയ്തത്.

പെറ്റി പിരിച്ച ബണം മദ്യപിക്കാന്‍ ഉപയാഗിച്ചതിനാല്‍ തിരിച്ചടക്കാന്‍ കഴിയാതെ വന്നതോടെ മുങ്ങുകയായിരുന്നുവെന്ന് എസ്‌ഐ മൊഴി നല്‍കി.

Loading...

എസ്.ഐയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ട്രാഫിക് ഗ്രേഡ് എസ്.ഐ നെയ്യാറ്റിന്‍കര കൂട്ടപ്പന രാമവിലാസം ബംാവ് നയീം ആണ് അറസ്റ്റിലായത്. രണ്ട് ദിവസം പെറ്റി പിരിച്ച ഏഴായിരത്തിലേറെ രൂപയും പെറ്റിബുക്കുമായി എസ്‌ഐ നയീം സ്ഥലംവിട്ടുവെന്നാണ് കേസ്.

മേയ് മാസമാണ് കേസിന് ആസ്പദമായ സംഭവം. രണ്ടു ദിവസംപെറ്റി പിരിച്ച തുകയും പെറ്റി ബുക്കും സ്‌റ്റേഷനില്‍ എതത്തിക്കാതെ എസ്‌ഐ സ്ഥലം വിടുകയായിരുന്നു. രണ്ടാം നാള്‍ രാത്രി ഡ്യൂട്ടികഴിഞ്ഞു പോയ ഇദ്ദേഹം പിന്നീട് സ്‌റ്റേഷനില്‍ എത്തിയതേയില്ല. തുടര്‍ന്ന് പോലീസുകാര്‍ അന്വേഷണം തുടങ്ങി.

ഇതിനിടെ, പോലീസുകാര്‍ വീട്ടിലെത്തി കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹത്തിന്റെ ഭാര്യ പോലീസിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ഇതിന് ശേഷമാണ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.

ഇതറിഞ്ഞതോടെ ഒളിവില്‍ പോയ അദ്ദേഹം മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് രണ്ട് മാസമായി മുങ്ങി നടക്കുകയായിരുന്നു. ഇതിനിടെ, ഇന്നലെ വീട്ടില്‍ എത്തിയപ്പോഴാണ് മെഡിക്കല്‍ കോളജ് പോലീസ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്തത്.